GeneralHollywoodLatest NewsNEWS

അമേരിക്കന്‍ ഗായകനും ചലച്ചിത്ര താരവുമായ മീറ്റ് ലോഫ് അന്തരിച്ചു

ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ ഗായകനും ചലച്ചിത്ര താരവുമായ മീറ്റ് ലോഫ് അന്തരിച്ചു. 74 വയസായിരുന്നു. മരണകാരണം എന്തെന്ന് അറിവായിട്ടില്ല.

1947-ല്‍ ടെക്‌സാസിലെ ഡാളസില്‍ മാര്‍വിന്‍ ലീ അഡേയില്‍ ജനിച്ച മീറ്റ് ലോഫ് സ്‌കൂള്‍ പ്രൊഡക്ഷനുകളില്‍ അഭിനയിക്കാനും പാടാനും തുടങ്ങി. 1965-ല്‍ അമ്മയുടെ മരണശേഷം അദ്ദേഹം ലോസ് ഏഞ്ചല്‍സിലേക്ക് മാറി.

‘ബാറ്റ് ഔട്ട് ഓഫ് ഹെല്‍’ എന്ന ആല്‍ബത്തിലൂടെയാണ് മീറ്റ് ലോഫ് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്.’ ഐ വില്‍ ഡു എനിതിംഗ് ഫോര്‍ ലവ്’ ആണ് മറ്റൊരു ഹിറ്റ് ആല്‍ബം. അറുപത്തിയഞ്ചോളം ഹോളിവുഡ് ചിത്രങ്ങളിലും മീറ്റ് ലീഫ് അഭിനയിച്ചിട്ടുണ്ട്. ‘ഫൈറ്റ് ക്ലബ്’, ‘ഫോക്കസ്’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഡെബോറയാണ് ഭാര്യ. പേളും അമന്റയുമാണ് മീറ്റ് ലീഫിന്റെ മക്കള്‍.

shortlink

Related Articles

Post Your Comments


Back to top button