GeneralLatest NewsNEWS

75 വര്‍ഷമായ ഇന്ത്യയുടെ അഭിമാനാര്‍ഹമായ ചരിത്രം ഇനി ബഹിരാകാശത്ത് മുഴങ്ങും

75 വര്‍ഷമായ ഇന്ത്യയുടെ അഭിമാനാര്‍ഹമായ ചരിത്രമുൾക്കൊള്ളുന്ന ഗാനം ഇനി ബഹിരാകാശത്ത് മുഴങ്ങും. മറാത്ത ഗാനരചയിതാവ് സുവാനന്ദ് കിര്‍കിരെ ഹിന്ദിയില്‍ എഴുതി ഇളയരാജ തമിഴില്‍ ആലപിച്ച ഗാനമാകും ബഹിരാകാശത്ത് കേള്‍പ്പിക്കുക.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാകും ഉപഗ്രഹം വിക്ഷേപിക്കുക. നാസയുടെ സഹായത്തോടെ ഉടന്‍ വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് ഇളയരാജയുടെ പാട്ടു കേള്‍പ്പിക്കുക.

ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും ലോകത്തെ അറിയിക്കുന്ന വിക്ഷേപണത്തിനുള്ള ഉപഗ്രഹം നിര്‍മിച്ചത് തമിഴ്‌നാട്ടിലാണ്. ഗാനം ബഹിരാകാശത്ത് ഉപയോഗിക്കുന്നതില്‍ ഇളയരാജയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments


Back to top button