CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അമ്മ-മകന്‍ എന്ന് പറഞ്ഞ് നിരവധി കഥകള്‍ വന്നിട്ടുണ്ട്, പക്ഷേ എല്ലാത്തിലും കെട്ടിപിടുത്തവും ഉമ്മവെക്കലുമാണ്: രേവതി

കൊച്ചി: ഷെയ്ന്‍ നിഗം നായകനായി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭൂതകാലം’ മികച്ച അഭിപ്രായം നേടി ഒടിടിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തിനൊപ്പം രേവതിയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് സോണി ലൈവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തിൽ അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മികച്ചതായി തന്നെയാണ് രേവതിയും ഷെയ്‌നും അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം, തന്നെ തേടി നിരവധി അമ്മ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ വ്യത്യസ്തമായ ഒന്നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ രേവതിപറയുന്നു.

ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ പ്രശാന്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു: വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത

‘സാധാരണയായി അമ്മയും മകനുമാണെങ്കില്‍ അല്ലെങ്കില്‍ മകളുമാണെങ്കില്‍ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയില്‍ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അതൊക്കെ നല്ലതാണ്. പക്ഷേ കോംപ്ലിക്കേഷന്‍സും ഉണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു ഞാന്‍. അങ്ങനെ ഈ കഥ വന്നപ്പോള്‍ ഞാന്‍ വളരെ ത്രില്ലിലായിരുന്നു.’ രേവതി പറഞ്ഞു.

‘രാഹുല്‍ ഈ കഥ എന്നോട് പറയുന്നത് കുറച്ചുകാലം മുന്നേയാണ്. ഇത് ചെയ്യാന്‍ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രമാണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല. അതിനെ മനസിലാക്കിയെടുക്കാന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. പിന്നെ ആ കഥാപാത്രം എനിക്ക് ഇഷ്ടമായി. ഈ സിനിമയില്‍ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാര്‍ത്ഥ്യമുള്ളതായി തോന്നി’. രേവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button