GeneralLatest NewsNEWS

ബിഎംഡബ്ല്യുന് പിന്നാലെ 1 കോടിയുടെ വോൾവോ എക്‌സ്‌സി 90 സ്വന്തമാക്കി ആഷിക് അബുവും റിമയും

ടെക്നോളജിയിലും, സുരക്ഷയിലും, ഉപയോക്താക്കളെ കംഫർട്ട് ആക്കുന്നതിലും മികച്ചു നിൽക്കുന്ന ഒരു കോടി വിലവരുന്ന വോൾവോ കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയ താര ദമ്പതികളായ ആഷിഖ് അബുവും റിമ കല്ലിങ്കലും. വോൾവോയുടെ നിലവിലെ ഏറ്റവും മികച്ച എസ്‌യുവി മാത്രമല്ല, ഇത്ര അധികം സുരക്ഷയും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന വോൾവോ പുതിയ തലമുറയിലെ ആദ്യത്തെ പതിപ്പാണ് വോൾവോ എക്‌സ്‌സി 90. നിലവിൽ വോൾവോയിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന ആട്രിബ്യൂട്ടുകളുടെ ഏറ്റവും മികച്ച രൂപമാണ് വോൾവോ എക്‌സ്‌സി 90.

ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ആഡംബര എസ്‌യുവി, കൊച്ചിയിലെ ഒരു ഡീലറുടെ കൈകളിൽ നിന്നാണ് ആഷിഖ് അബുവും റിമയും സ്വന്തമാക്കിയത്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില. വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണ് എക്സ്‌സി 90.

കുറച്ച് ദിവസങ്ങൾക്ക്‌ മുമ്പ് ഇരുവരും, ബിഎംഡബ്ല്യു 3 സീരീസ് സ്വന്തമാക്കിയിരുന്നു. അന്ന് റിമയാണ് അതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വോൾവോ എക്‌സ്‌സി 90, ആഷിഖ് അബുവാണ് സ്വന്തമാക്കിയിരിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button