Latest NewsNEWSSocial Media

പ്രതിസന്ധിയിലും ‘ഹൃദയം’ തിയറ്റുകളിൽ പ്രദർശിപ്പിച്ച ടീമിന് അഭിനന്ദനവുമായി സംവിധായകൻ എം പത്മകുമാർ

കോവിഡ് വീണ്ടും ശക്തമായ സാഹചര്യത്തിൽ നിരവധി സിനിമകൾ റിലീസ് തീയതി വീണ്ടും മാറിയപ്പോഴും പ്രഖ്യാപിച്ച അന്നു തന്നെ ‘ഹൃദയം’ റിലീസ് ചെയ്ത ഹൃദയം ടീമിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ എം പത്മകുമാർ. നിശ്ചയിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാൻ ആയിരുന്നു ‘ഹൃദയം’ സിനിമയുടെ നിർമാതാക്കളായ മെറിലാൻഡ് സിനിമാസിന്റെ തീരുമാനം.

ഒരു മഹാമാരി സാമാന്യ ജീവിതങ്ങൾക്കൊപ്പം സിനിമയെയും തകർത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ്, സിനിമയോടുള്ള പ്രതിബദ്ധതയല്ല എന്റെ പ്രശ്നം’ എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികൾക്കിടയിൽ എനിക്ക് എന്റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുൾ വീണ കാലത്തും തന്റെ സിനിമയെ തിയറ്റുകളിൽ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ’മാണ് വിനീതിനെ നമ്മോട് ചേർത്തു നിർത്തുന്നതെന്നും പത്മകുമാർ പറഞ്ഞു.

പത്മകുമാറിന്റെ പോസ്റ്റ് :

‘നിറഞ്ഞ സദസ്സിൽ, സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്നലെ രാത്രി ‘ഹൃദയം’ കണ്ടു. അഭിമാനം തോന്നിയത് ഒരു മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ മാത്രമല്ല, വിനീത് ശ്രീനിവാസൻ എന്ന അർപ്പണബോധമുള്ള സംവിധായകൻ ജോലി ചെയ്യുന്ന മലയാള സിനിമയുടെ ഒരു ചെറിയ ഭാഗമാണല്ലോ ഞാനും എന്നോർത്തിട്ടാണ്.. പ്രണവ് മോഹൻലാൽ എന്ന നടനെ തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച, നിഷ്കളങ്ക മനസ്സുകളുടെ നിർവ്യാജമായ സ്നേഹം പ്രേക്ഷകനെ അനുഭവിപ്പിച്ച സിനിമയാണ് ‘ഹൃദയം’..

പക്ഷെ അതൊന്നുമല്ല വിനീതിനെ നമ്മുടെ ഹൃദയത്തോടു ചേർത്തു നിർത്തുന്നത്.. ഒരു മഹാമാരി സാമാന്യ ജീവിതങ്ങൾക്കൊപ്പം സിനിമയെയും തകർത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ്, സിനിമയോടുള്ള പ്രതിബദ്ധതയല്ല എന്റെ പ്രശ്നം’ എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികൾക്കിടയിൽ എനിക്ക് എന്റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുൾ വീണ കാലത്തും തന്റെ സിനിമയെ തിയ്യേറ്റുകളിൽ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ’മാണ്..

ഒരുപാടൊരു പാട് നന്ദിയും സ്നേഹവും.. പ്രിയപ്പെട്ട വിനീത്, വിശാഖ്,, പ്രണവ്, രഞ്ജൻ, ഹാഷിം, ദർശന..അങ്ങനെയങ്ങനെ ‘ഹൃദയ’ത്തിനു മുന്നിലും പിന്നിലും നിന്ന, എനിക്കു നേരിട്ടറിയുന്നതും അറിയാത്തതുമായ എല്ലാ കലാകാരന്മാർക്കും..എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും.. ഞാൻ മാത്രമല്ല, ഈ സിനിമ കണ്ട , ഇനിയും കാണാനിരിക്കുന്ന ഓരോ പ്രേക്ഷകനും..’

shortlink

Related Articles

Post Your Comments


Back to top button