GeneralLatest NewsNEWS

ഐ എഫ്ഐ ടോപ്പ് ടെന്‍ ഇന്ത്യന്‍ സിനിമകളില്‍ ആറ് മലയാള സിനിമകള്‍

ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ടോപ്പ് ടെന്‍ ഇന്ത്യന്‍ സിനിമകളില്‍ ആറും മലയാള സിനിമകള്‍. ഇന്ത്യയിലെ പ്രമുഖ സിനിമ നിരൂപകരാണ് സിനിമ തെരഞ്ഞെടുത്തത്. ഭരദ്വാജ് രംഗന്‍, സച്ചിന്‍ ചേത്, സിറാജ് സൈദ്, ചാണ്ടി മുഖര്‍ജി, മുര്‍ത്താസ അലി ഖാന്‍, ക്രിസറ്റോഫര്‍ ഡാള്‍ട്ടന്‍, ഉത്പാല്‍ ദത്ത എന്നിവരാണ് മികച്ച സിനിമകളേയും താരങ്ങളേയും തെരഞ്ഞെടുത്തത്.

ചൈതന്യ തംഹാനെ സംവിധാനം ചെയ്ത മറാത്തി സിനിമ ‘ദി ഡിസൈപ്പളാ’ണ് ഒന്നാം സ്ഥാനത്തെത്തിയത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് മിന്നല്‍ മുരളി രണ്ടാം സ്ഥാനത്തും, ദിലീഷ് പോത്തന്റെ ജോജി മൂന്നാമതും, മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് നാലാമതും (കന്നഡ ചിത്രം ഗരുഡ ഗമന ഋഷഭ വാഹനക്കൊപ്പം പങ്കിട്ടത്), ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഏഴാമതും, രോഹിത്ത് വി എല്ലിന്റെ കള എട്ടാമതും (ജയ് ഭീമിനൊപ്പം പങ്കിട്ടത്) , സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം ഒന്‍പതാമതും എത്തി. മൈല്‍ സ്റ്റോണ്‍, സര്‍ദാര്‍ ഉദ്ദം, ഷെര്‍ന്നി(ഹിന്ദി), പുഷ്പ- ദി റൈസ്(തെലുങ്ക്) എന്നിവയാണ് ടോപ്പ് ടെന്നില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.

മികച്ച നടന്മാരില്‍ ഒന്നാം സ്ഥാനത്ത് ഫഹദ് ഫാസില്‍ (മാലിക്) എത്തിയപ്പോള്‍ രണ്ടാം സ്ഥാനം ടൊവിനോ തോമസ് (മിന്നല്‍ മുരളി ) വിക്കി കൗശലിനൊപ്പം( സര്‍ക്കാര്‍ ഉദ്ദം) പങ്കിട്ടു. മികച്ച നടിയായി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അഭിനയത്തിന് ഒന്നാം സ്ഥാനം നിമിഷ സജയന്‍ കൊങ്കണ സെന്നിനൊപ്പം പങ്കിട്ടു. രണ്ടാം സ്ഥാനം തപ്‌സി പന്നു(ഹസീന്‍ ദില്‍റുപ) നേടി.

shortlink

Related Articles

Post Your Comments


Back to top button