CinemaGeneralLatest NewsNEWS

വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്: താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് മനോജ് കെ ജയന്‍

പ്രിയ നടി കല്‍പന വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം

മലയാളികളുടെ പ്രിയ നടി കല്‍പന വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. മലയാള സിനിമയില്‍ ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയെന്നും നടൻ പറയുന്നു.

‘ഓര്‍മ്മപ്പൂക്കള്‍’

‘കല്‍പ്പനയ്ക്ക് തുല്യം കല്‍പന മാത്രം. മലയാള സിനിമയില്‍ കല്‍പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടെ… നിറഞ്ഞ സ്മരണയോടെ പ്രണാമം എന്നാണ് മനോജ് കെ ജയന്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും നടുക്കി നടിയുടെ വിയോഗ വാര്‍ത്ത പുറത്തു വന്നത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ താമസിക്കുകയായിരുന്ന താരത്തെ ഹോട്ടലിലാണ് ബോധരഹിതയായി കണ്ടെത്തിയത്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോഴും താന്‍ അഭിനയിച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ജീവിക്കുന്നുണ്ട്.

Read Also:- നിലവിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഞങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നു: ദുൽഖർ

തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ കല്‍പ്പന അവിസ്മരണീയമാക്കിയിട്ടുണ്ട്. ‘ചാര്‍ലി’ ആണ് കല്‍പ്പന ഒടുവില്‍ അഭിനയിച്ച ചിത്രം. കല്‍പനയുടെ സഹോദരിയും നടിയുമായ ഉര്‍വശിയുടെ മുന്‍ ഭര്‍ത്താവാണ് മനോജ് കെ ജയന്‍.

shortlink

Related Articles

Post Your Comments


Back to top button