CinemaGeneralLatest NewsMollywoodNEWS

‘ആ വിവാദത്തിലൂടെ സിനിമാ മേഖല എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് മനസിലായി’: ഷെയിൻ നിഗം

ഷെയിന്‍ നിഗവും രേവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഭൂതകാലത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ അമ്മയും മകനുമായി ആണ് ഷെയിൻ നിഗവും രേവതിയും എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെയാണ് റിലീസ് ചെയ്തത്. ‘വെയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ശേഷം ഷെയിനിന്റെ ഒരു പടം റിലീസ് ചെയ്യുന്നത് ഇപ്പോഴാണ്. ഭൂതകാലത്തെ വിശേഷങ്ങൾക്കിടെ വെയിലുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ഷെയിൻ പ്രതികരിക്കുന്നു.

ആ സംഭവങ്ങളൊക്കെ തന്നെ ഒരുപാട് പഠിപ്പിച്ചെന്നും ഇപ്പോൾ അതെ കുറിച്ചോർക്കുമ്പോൾ സന്തോഷമുണ്ടെന്നുമാണ് താരം പറയുന്നത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് അന്നുണ്ടായ വിവാദ പ്രശ്‌നങ്ങളോടുള്ള തന്റെ ഇപ്പോഴത്തെ കാഴ്ചപ്പാടിനെ കുറിച്ച് ഷെയ്ൻ പറഞ്ഞത്.

Also Read:ഐ എഫ്ഐ ടോപ്പ് ടെന്‍ ഇന്ത്യന്‍ സിനിമകളില്‍ ആറ് മലയാള സിനിമകള്‍

‘ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ വലിയ വിവാദമായി തീരുകയായിരുന്നു. തുടർന്ന് കുറെ കാര്യങ്ങൾ സംഭവിച്ചു. അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോൾ പറയാം. പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനിൽക്കുന്നതെന്നും പ്രവർത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോൾ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു’, ഷെയ്ൻ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button