InterviewsLatest NewsNEWS

സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണ് പി സി ജോര്‍ജ് : സംവിധായകന്‍ ജിയോ ബേബി

സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണ് പി സി ജോര്‍ജ് എന്നും, ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും സംവിധായകന്‍ ജിയോ ബേബി. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി സി ജോര്‍ജിനെ വേണ്ടിവരും എന്ന് ദി ക്യൂവിനോടാണ് ജിയോ ബേബി പ്രതികരിച്ചത്.

ജിയോ ബേബിയുടെ വാക്കുകള്‍:

‘പി സി ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒഴിവാക്കുക എന്നതില്‍ മാത്രമല്ല കാര്യം. പി സി ജോര്‍ജ് ഇത്തരം വൃത്തിക്കേടുകളുടെ ഒരു പ്രപഞ്ചമാണ്. തീര്‍ച്ചയായിട്ടും അദ്ദേഹത്തെ ഒഴിവാക്കണം. അതുപോലെ തന്നെ ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ പ്രാതിനിധ്യവുമുണ്ട്.

നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ, എല്‍ ജി ബി ടി ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി സി ജോര്‍ജ്. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി സി ജോര്‍ജിനെ വേണ്ടിവരും.’

shortlink

Related Articles

Post Your Comments


Back to top button