InterviewsLatest NewsNEWS

ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, അന്ന് നരസിംഹ മന്നാടിയാര്‍ക്ക് വലിയ റോള്‍ ഉണ്ടായിരുന്നില്ല: എ കെ സാജന്‍

പ്രേക്ഷകമനസ്സുകളിൽ എന്നും തങ്ങി നിൽക്കുന്ന മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ ഒന്നാണ് ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍. 1993ലാണ് ധ്രുവം കേരളത്തില്‍ റിലീസ് ചെയ്തത്. എ കെ സാജന്റെ കഥയില്‍ എസ് എൻ സ്വാമി തിരക്കഥ എഴുതിയ ധ്രുവത്തില്‍ മമ്മൂട്ടിക്ക് പുറമേ വന്‍ താരനിരയാണ് അഭിനയിച്ചത്. ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ ധ്രുവത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എന്നാൽ ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്നാണ് എ കെ സാജന്റെ ഇപ്പോൾ വെളിപ്പെടുത്തുന്നത്. അന്ന് മോഹന്‍ലാലിനോട് കഥ പറയുമ്പോള്‍ ചിത്രത്തില്‍ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിനല്ല ആരാച്ചാര്‍ക്കായിരുന്നു പ്രധാന റോള്‍ എന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിൽ സാജന്‍ പറയുന്നത്.

സാജന്റെ വാക്കുകൾ :

‘ധ്രുവത്തിന്റെ കഥ മോഹന്‍ലാലിനോടാണ് ആദ്യം പറഞ്ഞത്. അന്ന് ആ കഥ അദ്ദേഹത്തോട് പറയുമ്പോള്‍ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് വലിയ റോള്‍ ഉണ്ടായിരുന്നില്ല. വളരെ ചെറിയ കഥാപാത്രം മാത്രമായി ഒതുക്കിയിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു. ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും പിന്നീട് ഈ കഥ ആദ്യമായി പറയാന്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്ക് ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മ്മാതാവും ഈ കഥ തിരരഞ്ഞെടുക്കാന്‍ തയ്യാറായില്ല.

മോഹന്‍ലാലിനോട് കഥ പറഞ്ഞതിനു ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് എസ് എന്‍ സ്വാമിയോട് കഥ പറഞ്ഞത്. അന്ന് ജോഷിക്ക് വേണ്ടി ഒരു ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്വാമി. എന്റെ കഥ കേട്ടപ്പോള്‍ സ്വാമിക്ക് ചില അഭിപ്രായങ്ങള്‍ തോന്നി. ഒരു നായകന്‍ മിസ്സിങ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാര്‍ ആക്കാനൊന്നും പറ്റില്ലെന്നും സ്വാമി പറയുകയായിരുന്നു. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ട് വരണമെന്ന് ജോഷിയും പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തെ ഞാനും സ്വാമിയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ന് കാണുന്നപോലെ ആക്കിമാറ്റിയത്’.

shortlink

Related Articles

Post Your Comments


Back to top button