GeneralLatest NewsNEWS

ബറോസിന്റെ ലൊക്കേഷനിൽ 22ാം വാര്‍ഷികം ആഘോഷമാക്കി ആശിര്‍വാദ് സിനിമാസ്

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഒരു പിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആശിര്‍വാദ് സിനിമാസിന്റെ 22ാം വാര്‍ഷികം ആഘോഷിച്ചു. 2000 ജനുവരി 26 ന് ‘നരസിംഹം’ റിലീസ് ചെയ്തുകൊണ്ടാണ് ആശിര്‍വാദ് സിനിമാസ് ആരംഭിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് അവസാനമായി ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച് റിലീസ് ചെയ്ത ചിത്രം.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ലൊക്കേഷനിലായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ 22ാം വാര്‍ഷിക ആഘോഷങ്ങൾ. ബറോസിലെ താടി നീട്ടിവളര്‍ത്തിയ ലുക്കിലായിരുന്നു മോഹന്‍ലാല്‍ കേക്ക് മുറിക്കാന്‍ എത്തിയത്. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ആഘോഷവേളയിലുണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

22 വര്‍ഷവും കമ്പനിയുടെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നരസിംഹം മുതല്‍ ഇന്നുവരെ പിന്തുണ നല്‍കിയ എല്ലാ പ്രേക്ഷകരേയും, ആശിര്‍വാദ് സിനിമയുടെ സിനിമയില്‍ സഹകരിച്ച എല്ലാവരേയും ഓര്‍ക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button