InterviewsLatest NewsNEWS

വിനീതേട്ടൻ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്നും പിന്‍മാറില്ല, പ്രണവ് സിംപിള്‍ ആന്‍ഡ് സൈലന്റ്: ഹിഷാം

മലയാളികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട വിനീത് ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തിയേറ്ററുകളിലേക്കെത്തിയപ്പോൾ സിനിമയിലെ പാട്ടുകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു. 15 പാട്ടുകളുണ്ട് എന്ന തരത്തില്‍ റിലീസിന് മുന്‍പ് തന്നെ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെ കാലത്തിന് ശേഷം മലയാളി യൂത്തിന്റെ ഇടയില്‍ തരംഗം തന്നെയായിരുന്നു ദര്‍ശനാ എന്ന പാട്ട് ഉണ്ടാക്കിയത്.

ഇപ്പോഴിതാ, ഹൃദയത്തെ കുറിച്ചും ഒപ്പം വര്‍ക്ക് ചെയ്തവരെ കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിൽ.

ഹിഷാമിന്റെ വാക്കുകൾ :

‘വിനീതേട്ടനെ കുറിച്ച പറയുകയാണെങ്കില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ പറയാനുണ്ട്. പെട്ടന്ന് എന്റെ മനസില്‍ വരുന്നത് ഹി ഈസ് ആന്‍ ആബ്‌സല്യൂട്ട് ഡിസിഷന്‍ മേക്കര്‍. ഒരു തീരുമാനമെടുത്താല്‍ അദ്ദേഹം അതില്‍ നിന്നും പിന്‍മാറില്ല. സിംപിള്‍ ആന്‍ഡ് സൈലന്റ് എന്നാണ് ഒറ്റവാക്കില്‍ പ്രണവിനെ കുറിച്ച് പറയാം. കല്യാണി ഹ്യൂമറസാണ്. ദര്‍ശനയുടെ മികച്ച അഭിനയം തന്നെയാണ് എന്റെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നത്. ഞാൻ ദര്‍ശനയുടെ അഭിനയത്തിന്റെ വലിയൊരു ആരാധകനാണ്. കൊവിഡ് കാലത്തുപോലും ഇത്രയും റിസ്‌കെടുത്ത് ഒരു സിനിമ തിയേറ്ററിലേക്കെത്തിച്ച വിശാഖ് സുബ്രഹ്‌മണ്യം വണ്ടര്‍ഫുള്‍ പ്രൊഡ്യൂസറാണ്’.

 

shortlink

Related Articles

Post Your Comments


Back to top button