GeneralLatest NewsNEWS

‘എല്ലാവരും മഞ്ജു വാര്യരാകാന്‍ നടക്കുന്നു, ഒന്നര പടം ചെയ്തവരാണ് വാചകമടിക്കുന്നത്’: ഡബ്ല്യുസിസിക്കെതിരെ സംവിധായകൻ

മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും, തുടക്കത്തില്‍ ഉണ്ടായിരുന്ന പല പ്രമുഖരും ഇപ്പോള്‍ സംഘടനയില്‍ ഇല്ലെന്നും ശാന്തിവിള ദിനേശ്. സംഘടനയ്ക്ക് ജീവന്‍ വയ്ക്കുന്നത് ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചര്‍ച്ചയില്‍ വരുമ്പോള്‍ മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

‘എല്ലാവരും മഞ്ജു വാര്യരാകാന്‍ നടക്കുകയാണ്. അവസരം കിട്ടാന്‍ അമ്മയും മകളും ഉള്‍പ്പെടെ എന്ത് നീക്കുപോക്കിനും തയ്യാറായതിന് ശേഷം പിന്നീട് ചാനലുകളില്‍ വന്നിരുന്ന് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി, അവരെ പീഡിപ്പിക്കുന്നതിനെതിരെ സംഘടിതമായി നീങ്ങുന്നു എന്ന് പറയുന്നതില്‍ എന്താണ് കാര്യം. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹന്‍ദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാര്‍ക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button