Latest NewsNEWSSocial Media

10 വർഷത്തിനുള്ളിൽ പലതും മാറിയെങ്കിലും സിനിമയോടുള്ള ആവേശവും ഇഷ്ടവും ദിനംപ്രതി വർധിക്കുകയാണ് : ടൊവിനോ തോമസ്

അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി ഇപ്പോൾ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ ലെവൽ റീച്ച്‍ സ്വന്തമാക്കിയ നടനാണ് ടോവിനോ തോമസ്. പത്ത് വർഷങ്ങൾക്ക് മുൻപ് ഈ ദിനത്തിലാണ് താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് എന്നും, പലതും മാറിയിരിക്കുന്നുവെങ്കിലും സിനിമയോടുള്ള തന്റെ സ്നേഹവും ആവേശവും ദിനംപ്രതി വർധിക്കുകയാണ് എന്നും പറയുകയാണ് ടൊവിനോ തോമസ്. തന്റെ അഭിനയ ജീവിതത്തിന്റെ പത്താം വാർഷികത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ടൊവിനോ ഫേസ്ബുക്കിലൂടെ.

ടൊവിനോയുടെ വാക്കുകൾ:

’10 വർഷങ്ങൾക്ക് മുൻപ് ഈ ദിനത്തിൽ ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നു. 10 വർഷങ്ങൾ, നിരവധി സിനിമകളും കഥാപാത്രങ്ങളും കടന്നു പോയി. ഇന്ന് എന്റെ ജീവിതം മാറി, സിനിമ മാറി, നിരവധി കാര്യങ്ങൾ മാറി. എന്നാൽ സിനിമയോടുള്ള എന്റെ ആവേശവും ഇഷ്ടവും ദിനംപ്രതി വർധിക്കുകയാണ്. എനിക്ക് അറിയാം മെച്ചപ്പെടുത്താനുള്ള അവസരം എന്നും ഇവിടെയുണ്ട്. അതിനാൽ തന്നെ എല്ലാ ദിവസവും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക തന്നെ ചെയ്യും.

എന്റെ ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും, അത് ചെറുതാകട്ടെ വലുതാകട്ടെ, നന്ദി അറിയിക്കുന്നു. ഇനി വരുന്ന എല്ലാ പ്രൊജക്റ്റുകളുടെയും ഭാഗമാകുന്നതിൽ ആവേശഭരിതനാണ് ഞാൻ. അടുത്ത 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതുപോലൊരു പോസ്റ്റ് ഇടുവാനായി കാത്തിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിന് നന്ദി’.

 

shortlink

Related Articles

Post Your Comments


Back to top button