GeneralLatest NewsNEWS

യാതൊരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു : ഷിബു ചക്രവര്‍ത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവര്‍ത്തി. ‘നിറക്കൂട്ട്’ എന്ന ചിത്രത്തിന്റെ ഡിസൈനിംഗ് യൂണിറ്റിൽ സഹകരിച്ചു കൊണ്ടാണ് ഷിബു ചക്രവർത്തി സിനിമയിലേയ്ക്ക് രംഗപ്രവേശം നടത്തിയത്. തുടർന്ന് ഉപഹാരം എന്ന ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവ്വഹിച്ചു. ഉപഹാരം ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പിന്നീട് വന്ന ‘ശ്യാമ’ യിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി. പിന്നീട് ‘മനു അങ്കിൾ’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി തിരക്കഥാകൃത്തുമായി. ഇപ്പോൾ മമ്മൂട്ടിയുടെ സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍.

ഷിബു ചക്രവർത്തിയുടെ വാക്കുകൾ :

ശ്യാമ, നിറക്കൂട്ട് എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു. വിജയിച്ച ആ സിനിമകള്‍ക്ക് ശേഷം എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ന്യായവിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നു. ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്.

‘വീണ്ടും’ എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ജോഷിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘വീണ്ടും’. പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട്. നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം’.

shortlink

Related Articles

Post Your Comments


Back to top button