InterviewsLatest NewsNEWS

കല്യാണം വളരെ പോസിറ്റീവായി നടന്നു. അതുകൊണ്ട് ഞങ്ങളും പോസിറ്റീവായി രണ്ടാഴ്ച വീട്ടില്‍ ഇരിക്കേണ്ടി വന്നു: ദേവിക നമ്പ്യാര്‍

രണ്ട് ആഴ്ച മുന്‍പ് ആണ് നടി ദേവിക നമ്പ്യാരുടെയും ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവന്റെയും വിവാഹം കഴിഞ്ഞത്. ഗുരുവായൂര്‍ വച്ച് ആയിരുന്നു താലികെട്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കല്യാണവും റിസപ്ഷനും കഴിഞ്ഞു. എന്നാല്‍ പിന്നീട് ഇരുവരുടെയും യാതൊരു വിവരവും ഇല്ല. അതിന്റെ കാരണം ഇതാ ദേവിക നമ്പ്യാര്‍ തന്നെ പറയുന്നു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹ ശേഷം കൊവിഡ് പോസിറ്റീവായെന്നും രണ്ടാഴ്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയേണ്ടി വന്നെന്നുമൊക്കെ ദേവിക പറയുന്നത്.

ദേവികയുടെ വാക്കുകൾ :

‘കല്യാണം വളരെ പോസിറ്റീവായി നടന്നു. അതുകൊണ്ട് ഞങ്ങളും പോസിറ്റീവായി രണ്ടാഴ്ച വീട്ടില്‍ ഇരിക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ ഉടന്‍ ഹണിമൂണ്‍ എവിടെ ആയിരുന്നു എന്ന് എല്ലാവരും ചോദിക്കും. ഞങ്ങള്‍ ബെഡ് റൂമില്‍ ആഘോഷിച്ചെന്നാണ് പറയുക. നിങ്ങളെ പോലെ ഭാഗ്യം ചെയ്തവര്‍ ഇല്ലെന്നാണ് പലരും വിളിച്ച് പറഞ്ഞിരുന്നത്. സത്യത്തില്‍ വിജയ് വയ്യാതെ അവിടെ കിടക്കുകയായിരുന്നു. ഞാന്‍ അത് നോക്കി ഇരിക്കേണ്ടിയും വന്നു.

ഗുരുവായൂരില്‍ നിന്ന് വിവാഹം കഴിഞ്ഞ് തന്റെ വീട്ടില്‍ കയറാന്‍ സമയം വെച്ചിരുന്നു. അത് തൊട്ടടുത്ത ദിവസം രാവിലെയാണ്. അതുകൊണ്ട് വീടിന് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ റൂമെടുത്ത് രാത്രി അവിടെയാണ് കഴിഞ്ഞത്. പിന്നെ രാവിലെ വീട്ടിലേക്ക് പോയെന്നും താരങ്ങള്‍ പറയുന്നു. ആദ്യ രാത്രി ആഘോഷിക്കാന്‍ അവിടെ ഒരു കൊട്ട നിറയെ പഴങ്ങളും ജ്യൂസുമൊക്കെ ഒരുക്കിയിരുന്നു. അങ്ങനെ സംഭവബഹുലമായ വിവാഹമായിരുന്നു.’

 

shortlink

Related Articles

Post Your Comments


Back to top button