Latest NewsNEWSTV Shows

‘ഒരു സീൻ അഭിനയിക്കാൻ ടെൻഷൻ അടിച്ച് ദുല്‍ഖര്‍ പിന്മാറാൻ നോക്കി’: വിക്രമാദിത്യന്‍ ചിത്രത്തെ കുറിച്ച് ലാല്‍ ജോസ്

2014 ലെ ബോക്‌സ്ഓഫീസ് ഹിറ്റ് ആയിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യന്‍. ഒരു സീനില്‍ അഭിനയിക്കാനുള്ള പേടി കാരണം ഈ സിനിമയില്‍ നിന്ന് പിന്മാറാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ശ്രമിച്ചു എന്നാണ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സംവിധായകന്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ലാൽ ജോസിന്റെ വാക്കുകൾ :

ദുല്‍ഖറിന് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ആ സമയത്താണ് തനിക്ക് പേടി തോന്നുന്നു എന്നും പറഞ്ഞ് ദുല്‍ഖര്‍ വിളിക്കുന്നത്. സ്‌ക്രിപ്റ്റ് മോശമായിട്ടാണോ സിനിമയില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നതെന്ന് ദുല്‍ഖറിനോട് ചോദിച്ചു. എന്നാല്‍, സ്‌ക്രിപ്‌റ്റെല്ലാം നല്ലതാണെന്നും ഒരു സീനില്‍ അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാതെയാണ് തനിക്ക് ടെന്‍ഷന്‍ തോന്നുന്നതെന്നും ദുല്‍ഖര്‍ മറുപടി പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നു വരുന്ന ഓഫര്‍ ലെറ്റര്‍ ലെന (സിനിമയില്‍ ദുല്‍ഖറിന്റെ അമ്മ വേഷം) ഒളിപ്പിച്ചു വയ്ക്കുകയും പിന്നീട് അത് ദുല്‍ഖര്‍ അറിയുകയും ചെയ്യുന്ന രംഗമുണ്ട്. ഈ സീനില്‍ വളരെ ഡ്രമാറ്റിക്ക് ആയി വൈകാരികമായാണ് ദുല്‍ഖറിന്റെ കഥാപാത്രം പ്രതികരിക്കുന്നത്. ഈ സീന്‍ എങ്ങനെ ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും തനിക്കൊരു പിടിയും കിട്ടുന്നില്ല എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ‘നിനക്ക് പിടിയൊന്നും കിട്ടണ്ട, നീ ഇങ്ങോട്ട് വന്നാല്‍ മതി, പിടിയൊക്കെ കിട്ടിപ്പിച്ചോളാം’ എന്നാണ് അന്ന് ദുല്‍ഖറിന് മറുപടി കൊടുത്തത്. പിന്നീട് സിനിമയുടെ ഷൂട്ടിങ് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് ഈ സീന്‍ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും ദുല്‍ഖര്‍ ഒക്കെയായി’.

shortlink

Related Articles

Post Your Comments


Back to top button