InterviewsLatest NewsNEWS

വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല, ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും: പ്രിയാമണി

വിനയന്‍ സംവിധാനം ചെയ്ത ‘സത്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പ്രിയാമണി. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്ത താരം ‘ചെന്നൈ എക്‌സ്‌പ്രെസ്സി’ലൂടെ ബോളിവുഡിലേക്കും എത്തിയിരുന്നു.

ഇന്ത്യയാകെ ചര്‍ച്ചയായ ‘ഫാമിലിമാന്‍’ സീരിസിലെ ഒരു പ്രധാനകഥാപാത്രമായ അനുപമ എന്ന വീട്ടമ്മയെയും താരം എത്തിയിരുന്നു. എന്നാല്‍ ഈ വീട്ടമ്മയുമായി തനിക്ക് ഒരു സാദ്യശ്യവുമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിൽ

പ്രിയയുടെ വാക്കുകൾ :

‘അനുപമയെ പോലെയല്ല ഞാന്‍. എനിക്ക് പാചകം അറിയില്ല. എന്‍ ഭര്‍ത്താവ് പാചകം ചെയ്യുകയും ഞാന്‍ കഴിക്കുകയും ചെയ്യും. എന്റെ ജീവിതത്തോട് ചേര്‍ന്നിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഞാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. വീടിനോട് ചേര്‍ന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെപ്പോലെയാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

വ്യക്തിജീവിതത്തിലെ വിവാദങ്ങളും ഗോസിപ്പുകളും കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും.എല്ലാത്തിനുമൊടുവില്‍ സത്യം പുറത്ത് വരും. എനിക്കെന്റെ കുടുംബത്തേയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ ഞാന്‍ പിന്നെ മൈന്‍ഡ് ചെയ്യാറില്ല’.

shortlink

Related Articles

Post Your Comments


Back to top button