InterviewsLatest NewsNEWS

ആ പ്രായത്തില്‍ കാമസൂത്രയുടെ പരസ്യം ചിത്രത്തില്‍ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല: ശ്വേത മേനോന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമസൂത്രയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതും കളിമണ്ണ് സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം പോലും ചിത്രീകരിക്കാൻ തയ്യാറായതിനുമെല്ലാം ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നടിയാണ് ശ്വേത മേനോൻ. ഇതൊക്കെ ചര്‍ച്ച ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് നടിയിപ്പോള്‍. ഇനിയും അത്തരം അവസരങ്ങള്‍ കിട്ടിയാല്‍ താന്‍ അഭിനയിക്കുക തന്നെ ചെയ്യുമെന്നാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ശ്വേത മേനോന്‍ വ്യക്തമാക്കുന്നത്.

ശ്വേതയുടെ വാക്കുകൾ :

‘ഞാന്‍ മരിക്കുമ്പോഴും ആളുകള്‍ കാമസൂത്രയെ പറ്റിയോ ശ്വേത മേനോന്‍ ഹോട്ട് ആണ്, ബോള്‍ഡ് ആണ് എന്നൊക്കെ പറയും. ആ വാക്കുകളൊക്കെ എപ്പോഴും എന്റെ കൂടെ വരണമെന്നൊന്നും എനിക്ക് വിഷയമല്ല. ഞാന്‍ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ആ പ്രായത്തില്‍ കാമസൂത്രയുടെ പരസ്യം ചിത്രത്തില്‍ അഭിനയിച്ചതിന്, അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല. ഒരിക്കല്‍ ജീവിതത്തില്‍ ചെയ്ത കാര്യം ആലോചിച്ച് പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരമാണ്.

ഇന്ന് ഈ പ്രായത്തില്‍ കാമസൂത്ര ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉറപ്പായിട്ടും ചെയ്യും എന്നായിരിക്കും തന്റെ മറുപടി. കാരണം അത് തന്റെ ജോലിയാണ്. പൂര്‍ണ്ണമായും താനൊരു നടിയാണ്. നല്ല കഥാപാത്രം ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ട്. അന്ന് അച്ഛനായിരുന്നെങ്കില്‍ ഇന്ന് അമ്മയും ഭര്‍ത്താവ് ശ്രീയും കൂടെയുണ്ട്. കുടുംബത്തിലുള്ള എല്ലാവരുടെയും പിന്തുണയും തന്റെ കൂടെയുണ്ട്. അത്തരം ഒരു വലിയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ കുറിച്ച് ഓര്‍ത്ത് എന്നും വീട്ടുകാര്‍ക്ക് അഭിമാനം മാത്രമേ ഉള്ളൂ’.

shortlink

Related Articles

Post Your Comments


Back to top button