CinemaGeneralLatest NewsMollywoodNEWS

‘അവരോട് കള്ളം പറയണം, ഇത് ഭീഷണിയല്ല’: ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണമുന്നയിച്ച് രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ശബ്ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. ബാലചന്ദ്ര കുമാർ അയച്ച വാട്ടസ്ആപ് ഓഡിയോ ആണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്. നാല് മാസത്തിനകം സിനിമ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും താൻ പണം കൊടുക്കാനുള്ളവരോട് സംസാരിച്ച് ദിലീപ് അവധി പറയണം എന്നുമാണ് ബാലചന്ദ്ര കുമാർ ആവശ്യപ്പെടുന്നത്.

ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണിത്. ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട ഇക്കാര്യം ചെയ്യാത്തതു കൊണ്ടാണ് തനിയ്ക്കെതിരായി കെട്ടിച്ചമച്ച തെളിവുകളുമായി അയാൾ രംഗത്ത് വന്നതെന്നും ദിലീപ് വ്യക്തമാക്കി. കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Also Read:തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് വേണ്ടത് എന്ന് പറഞ്ഞാണ് പൃഥ്വി വിളിച്ചത് : ദീപക് ദേവ്

‘അടുത്ത സുഹൃത്തും അമേരിക്കയിൽ താമസക്കാരനുമായ ജീമോൻ ജോർജിന് പത്തുലക്ഷം രൂപയും സുഹൃത്തിൻ്റെ അമ്മ ഇറ്റലിൽ താമസിയ്ക്കുന്ന മോളി ജോണിന് എട്ടര ലക്ഷം രൂപയുമാണ് നൽകാനുള്ളത്. വീടു നിർമ്മാണത്തിൻ്റെ ആവശ്യത്തിനായാണ് പണം വാങ്ങിയത്. പറഞ്ഞ അവധികൾ കഴിഞ്ഞിട്ട് നാളുകളേറെയായി. വീഡിയോ കോളിൽ ദിലീപ് തനിയ്ക്കായി രണ്ടു പേരോടും സംസാരിയ്ക്കണം. തൻ്റെ ചിത്രം മൂന്നു നാലു മാസത്തിനുള്ളിൽ ആരംഭിയ്ക്കും അതുവരെ അവധി നൽകണം എന്ന് അവരോട് പറയണം’, ഇതായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആവശ്യം.

‘താൻ വിഷയം ഒരുപാട് വലിച്ചുനീട്ടുന്നില്ല. കാര്യങ്ങളൊക്കെ സാറുമായി സംസാരിച്ചിട്ടുള്ളതാണ്. ഈ സന്ദേശം അയക്കുന്നത് സാറിനെ ഭീഷണിപ്പെടുത്തുന്നതിനോ വിഷമിപ്പിക്കുന്നതിനോ മറ്റെന്തെങ്കിലും ദുരുദ്ദേശത്തോടുകൂടിയോ അല്ല. ഇത് മറ്റാർക്കെങ്കിലും കൈമാറുകയോ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ഇല്ല. സാജിദ് പരസ്പര വിരുദ്ധമായി കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംസാരിച്ചു. ദിലീപ് സാറിനോട് പറഞ്ഞ് സിനിമ അനൗൺസ് ചെയ്യാൻ സാധിക്കുമോ എന്ന് താൻ ചോദിച്ചു. അത് നടക്കില്ലെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. സാറിന്റെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം തന്നോട് ഇത് നടക്കില്ലെന്ന് പറഞ്ഞു. ഇല്ലെങ്കിൽ താൻ സിനിമ ഉപേക്ഷിക്കാം. താൻ ജീമോൻ ജോർജിന് പത്തര ലക്ഷം രൂപ നൽകാനുണ്ട്. ഈ സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തെ പിടിച്ചുനിർത്തിയിരുന്നത്’, ബാലചന്ദ്ര കുമാറിന്റേതായി പുറത്തുവന്ന ഓഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button