CinemaGeneralLatest NewsMollywoodNEWS

ഒരിക്കലും സ്വന്തം പാട്ടുകള്‍ കേട്ടിരുന്നില്ല: ഇന്ത്യയുടെ വാനമ്പാടിയെ കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ

ഇന്ത്യയുടെ വാമ്പാടി ഗായിക ലത മങ്കേഷ്‌കര്‍ വിട പറഞ്ഞിരിക്കുകയാണ്. തന്റെ മാധുര്യമേറിയ ശബ്ദം കൊണ്ട് അവർ ഇന്ത്യയ്ക്കകത്തും പുറത്തും തെളിഞ്ഞു നിന്നു. പാട്ടിന്റെ ഒരു കലവറ തന്നെ അവർ സൃഷ്ടിച്ചു. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലൊരിക്കല്‍ സ്വന്തം പാട്ടുകള്‍ കേള്‍ക്കാറില്ലെന്ന് ലത മങ്കേഷ്‌കര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ കേട്ടാല്‍ അതില്‍ ഒരു നൂറ് തെറ്റുകള്‍ താന്‍ തന്നെ കണ്ടുപിടിക്കും എന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം. തന്റെ പാട്ടിനെ പാടിപുകഴ്ത്തുന്നവരുടെ കൂട്ടത്തിൽ ലത ഉണ്ടായിരുന്നില്ല. ഇതുപോലെ നിരവധി കാര്യങ്ങൾ അവരെ കുറിച്ച് അധികമാർക്കും അറിയാത്തതായുണ്ട്. അവയിൽ ചിലത് നോക്കാം.

1. കാലാകാരന്മാരും കലാകാരികളും നിറഞ്ഞ കുടുംബമായിരുന്നു ലതയുടേത്

1942-ൽ, തന്റെ പതിമൂന്നാം വയസിലാണ് മങ്കേഷ്‌കർ സംഗീതലോകത്തേക്ക് വരുന്നത്. ലതയുടെ അച്ഛൻ ഒരു നാടക കമ്പനി നടത്തിയിരുന്നു. സംഗീതത്തിൽ വളരെ തല്പരയായിരുന്ന ലത ചെറുപ്പം മുതൽ സംഗീതം പഠിച്ചു. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പിതാവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു ലതയുടെയും സഹോദരി ആശാ ഭോസ്‌ലെയുടെയും ലക്ഷ്യം.

2. ഇന്ത്യയുടെ പാട്ടിന്റെ പാലാഴി ആയ ലത മങ്കേഷ്കറിന്റെ ആദ്യ ഗാനം സിനിമയിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു

1942-ൽ കിതി ഹസാൽ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത തന്റെ കരിയറിലെ ആദ്യ ഗാനം ആലപിച്ചത്. ‘നാച്ചു യാ ഗഡെ, ഖേലു സാരി മണി ഹൗസ് ഭാരീ’ എന്ന് തുടങ്ങുന്ന ആ ഗാനം പക്ഷെ ചിത്രത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീടങ്ങോട്ട് ഒഴിവാക്കാനാവാത്ത വിധം ലതയുടെ ശബ്ദം ഇന്ത്യയാകെ മുഴങ്ങിക്കേട്ടു.

3. ഒരിക്കൽ ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടെ ലതാ മങ്കേഷ്കർ ബോധരഹിതയായി വീണു

ഒരിക്കൽ സംഗീതസംവിധായകൻ നൗഷാദിനൊപ്പം ഒരു ഗാനം റെക്കോർഡ് ചെയ്യുന്നതിനിടെ ലത ബോധരഹിതയായി വീണു. ഫസ്റ്റ്‌പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ലത തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വേനൽക്കാലത്തായിരുന്നു റെക്കോർഡിംഗ്. അന്നൊന്നും മുംബൈയിലെ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ എയർ കണ്ടീഷനിംഗ് ഇല്ലായിരുന്നു. അവസാന റെക്കോർഡിംഗ് സമയത്ത് സീലിംഗ് ഫാൻ പോലും ഓഫ് ആയിരുന്നു. ആ ചൂട് അസഹയനീയമായപ്പോഴാണ് ലത തലകറങ്ങി വീണത്.

4. സ്വന്തം പാട്ടുകൾ ഒരിക്കലും കേട്ടിരുന്നില്ല.

താൻ പാടിയ പാട്ടുകൾ ഒരിക്കൽ പോലും ലത മങ്കേഷ്‌കർ കേട്ടിരുന്നില്ല. അങ്ങനെ കേട്ടാല്‍ അതില്‍ ഒരു നൂറ് തെറ്റുകള്‍ താന്‍ തന്നെ കണ്ടുപിടിക്കും എന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം. ഇനിയും നന്നായി പാടാമായിരുന്നു, അവിടെ ശരിയായില്ല എന്നൊക്കെയുള്ള സ്വയം വിമർശനങ്ങൾ താൻ നടത്തുമെന്നതിനാലാണ് പാട്ടുകൾ കേൾക്കാത്തത് എന്നായിരുന്നു അവർ പറഞ്ഞത്. തന്റെ പാട്ടിനെ പാടിപുകഴ്ത്തുന്നവരുടെ കൂട്ടത്തിൽ ലത ഉണ്ടായിരുന്നില്ല.

5. ലതയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ മദൻ മോഹൻ ആയിരുന്നു

ലതയുടെ വാക്കുകളിൽ പറഞ്ഞാൽ, അവർക്കൊപ്പം പ്രവർത്തിച്ചതിൽ ഏറ്റവും മികച്ച സംഗീതസംവിധായകനും അവരുമായി പ്രത്യേകം ആത്മബന്ധം പുലർത്തിയതും മദൻ മോഹൻ ആയിരുന്നു. ‘എനിക്ക് മദൻ മോഹനുമായി ഒരു പ്രത്യേക ആത്മബന്ധം ഉണ്ടായിരുന്നു. അത് ഒരു ഗായികയും സംഗീതസംവിധായകനും തമ്മിലുള്ള ബന്ധത്തെക്കാൾ ആഴമേറിയതായിരുന്നു. അത് ഒരു സഹോദരനും സഹോദരിയും തമ്മിലുള്ളതായിരുന്നു’, ലത മങ്കേഷ്‌കർ 2011 ൽ വെളിപ്പെടുത്തി.

6. ലതാ മങ്കേഷ്‌കർ രാജ്യസഭയിൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചു

രാജ്യസഭയിൽ പാർലമെന്റ് അംഗമായി അവർ പ്രവർത്തിച്ചു. 1999 മുതൽ 2005 വരെയുള്ള സമയത്തായിരുന്നു ഇത്. 1999-ൽ അവർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. തന്റെ ഭരണകാലം അസന്തുഷ്ടമായ ഒന്നാണെന്ന് അവർ വിശേഷിപ്പിച്ചിരുന്നു.

7. ലതയുടെ പ്രശസ്തി ഇന്ത്യക്കപ്പുറത്തേക്കും വ്യാപിച്ചു

ഇന്ത്യന്‍ സംഗീത ഇതിഹാസം എന്നതിനപ്പുറവും രാജ്യത്തിന് പുറത്തേക്കും അവരുടെ പാട്ടിന് ആരാധകരുണ്ടായിരുന്നു. ലണ്ടനിലെ പ്രശസ്തമായ റോയല്‍ ആല്‍ബേര്‍ട്ട് ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരി ലത മങ്കേഷ്‌കറായിരുന്നു. 2007ല്‍ ഫ്രാന്‍സ് സര്‍ക്കാര്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫീസര്‍ ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ലതയെ ആദരിച്ചു.

8. ലതാ മങ്കേഷ്‌കർ ഗിന്നസ് ലോക റെക്കോർഡ് നേടിയിരുന്നു

1974-ലെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ലതാ മങ്കേഷ്‌കറിനെ ഏറ്റവും കൂടുതൽ ഗാനം റെക്കോർഡ് ചെയ്യപ്പെട്ട കലാകാരിയായി പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ ഈ അവകാശവാദത്തെ മുഹമ്മദ് റാഫി എതിർത്ത് രംഗത്ത് വന്നു. പുസ്തകത്തിൽ ലതയുടെ പേര് പട്ടികപ്പെടുത്തിയെങ്കിലും റാഫിയുടെ അവകാശവാദവും പരാമർശിച്ചിരുന്നു. ഒടുവിൽ 1991-ൽ ഈ പട്ടികയിൽ നിന്നും ലതയുടെ പേര് നീക്കം ചെയ്തു. പകരം ലതയുടെ സഹോദരി സുശീലയെ ഉൾപ്പെടുത്തി. നിലവിൽ പുലപാക സുശീലയ്ക്കാണ് ഗിന്നസ് ബഹുമതി ഉള്ളത്.

ലണ്ടനിലെ പ്രശസ്തമായ റോയല്‍ ആല്‍ബേര്‍ട്ട് ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരി ലത മങ്കേഷ്‌കറായിരുന്നു ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി ലത പാടുന്നുണ്ടായിരുന്നില്ല. 2015 ലാണ് അവര്‍ അവസാനമായി പാടിയത്.

shortlink

Related Articles

Post Your Comments


Back to top button