BollywoodGeneralLatest NewsNEWS

ഷാരുഖ് ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന് പ്രചാരണം

മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരുഖ് എത്തിയത്

മുംബൈ: ഇന്ത്യൻ സംഗീതത്തിലെ വാനമ്പാടി വിടപറഞ്ഞു. വിഖ്യാത ​ഗായിക ലതാ മങ്കേഷ്കറിന് ആദരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ മുംബൈ ശിവാജി പാര്‍ക്കിലെത്തി ആദരമര്‍പ്പിച്ചിരുന്നു. ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി താരം ദുആ (പ്രാര്‍ഥന)എടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരുഖ് എത്തിയത്. ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ഷാരുഖ് ചെയ്തു. കൈ കൂപ്പി പൂജ ദദ്‌ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. എന്നാൽ ഷാരുഖിന് നേരെ വിദ്വേഷ പ്രചാരണവുമായി ഒരുകൂട്ടർ രംഗത്ത്.

read also: തടിച്ച്‌ അമ്മച്ചിയെ പോലെ, അശ്ലീലമായും പ്രായമായതായും തോന്നും: ഭാര്യയെക്കുറിച്ചു മോശം വാക്കുകൾ, മറുപടിയുമായി നിരഞ്ജന്‍

അതിനിടെ ദുഹ എടുത്ത ശേഷം ഷാരുഖ് ലതാ മങ്കേഷ്കറുടെ മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഷാരുഖ് മൃതദേഹത്തിലേക്ക് തുപ്പി എന്നാണ് ഒരു വിഭാ​ഗത്തിന്റെ പ്രചാരണം. ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button