InterviewsLatest NewsNEWS

സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത് തന്റെ രണ്ടാമത്തെ വരവിലാണ്: ശ്വേത മേനോൻ

1991 ൽ മമ്മൂട്ടി നായകനായ ‘അനശ്വരം’ എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത മേനോൻ തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇപ്പോൾ വെള്ളിത്തിരയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷത്തോളം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ഇത്രയും കാലത്തെ അഭിനയ ജീവിതത്തെയും കുറിച്ച് തുറന്ന് പറയുകയാണ് ശ്വേത കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

ശ്വേതയുടെ വാക്കുകൾ :

ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം സിനിമയ്ക്ക് വേണ്ടിയുള്ള ഏറ്റവും നല്ല സമരത്തിലൂടെയാണ് കടന്നു പോകുന്നത്. നല്ല സിനിമകള്‍ ഉണ്ടാവുന്നു, എല്ലാ സിനിമകളുടെയും മികച്ച പ്രമേയം. എല്ലാ അഭിനേതാക്കള്‍ക്കും ഏറ്റവും മികച്ച സമയം. അതില്‍ അത്ഭുതവും ആകാംഷയും ഉണ്ട്. സിനിമയില്‍ താനെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു എന്ന് പറയുമ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇന്നലെ സിനിമാ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്.

ഒന്നും പ്രതീക്ഷിക്കാതെയാണ് വന്നത്. സിനിമ എന്റെ തൊഴില്‍ മേഖല ആകുമെന്ന് ആഗ്രഹിച്ചില്ല. അതിനെ ഗൗരവ്വമായി കാണുകയോ സമീപിക്കുക ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടു പോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു. സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് തന്റെ രണ്ടാമത്തെ വരവിലാണെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങുന്നത്. എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു. പരദേശി എന്ന സിനിമ വന്നത് മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നല്‍ തനിക്ക് ഉണ്ടാകുന്നത്.

അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ലാതിരുന്ന ആളായിരുന്നു ഞാന്‍. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലും ഇല്ല. കാശ് കിട്ടുമ്പോള്‍ ജഗപൊഗയായി തീര്‍ക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം എന്ന് തോന്നല്‍ മെല്ലെ വരാന്‍ തുടങ്ങി. ആ യാത്ര തുടരുന്നു’.

shortlink

Related Articles

Post Your Comments


Back to top button