GeneralLatest NewsNEWS

‘കണ്ണ് നിറഞ്ഞ നിമിഷം’, ഒരു താത്വിക അവലോകനത്തിലെ ചിത്രീകരണത്തിനിടയിലെ വൈകാരിക രംഗം പങ്കുവച്ച് അഖില്‍ മാരാര്‍

സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച് ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ആളാണ് അഖിൽ മാരാർ. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും അഖില്‍ തന്നെയാണ്.

ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിനിടയിലെ വൈകാരിക രംഗം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അഖില്‍ മാരാര്‍. ഈ രംഗം ചിത്രീകരിച്ചു കഴിഞ്ഞതിനു ശേഷം ജോജു തന്നോട് പറഞ്ഞ വാക്കുകളാണ് അഖില്‍ തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

അഖില്‍ മാരാരുടെ കുറിപ്പ്:

ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം.. കാരവാനില്‍ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാള്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കില്‍ ആ സീന്‍ എങ്ങനെ തീര്‍ത്തു എന്നും ഞാന്‍ പിന്നീട് ഒരു യാത്രയില്‍ ജോജു ചേട്ടനോട് ചോദിച്ചു..

ചേട്ടന്‍ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.. എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കില്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ ദാ ഒന്ന് കണ്ണടച്ചാല്‍ മതി എനിക്ക് ഒരു നൂറു വിഷമങ്ങള്‍ ഒരേ സമയം ഓര്‍ക്കാന്‍..

അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി.. ശരിയാണ് ചിലര്‍ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു.. ചിലരെ പ്രകൃതി അനുഭവങ്ങള്‍ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു..

ജോജു അങ്ങനൊരു മനുഷ്യന്‍ ആണ്.. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശുദ്ധന്‍ അല്ലെങ്കില്‍ ജോജു ചേട്ടന്റെ തന്നെ ഭാഷയില്‍ പൊട്ടന്‍..

 

shortlink

Related Articles

Post Your Comments


Back to top button