InterviewsLatest NewsNEWS

ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തിരിച്ച് ചോദിക്കാന്‍ തുടങ്ങി, എന്ത് ധരിക്കണമെന്ന് സ്വയം തീരുമാനിച്ചു തുടങ്ങി: രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍. തുടർന്ന് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ രജിഷയുടെ ഒരു പിടി ചിത്രങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് പറയുകയാണ് രജിഷ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തെ കുറിച്ച് സംസാരിക്കവെ മാതൃഭൂമി ഡോട്ട് കോമിനോട്. ആന്തോളജിയില്‍ ‘ഗീതു അണ്‍ചെയിന്‍ഡ്’ എന്ന ചിത്രത്തിലാണ് രജിഷ വേഷമിടുന്നത്. ഗീതു എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രജിഷയുടെ വാക്കുകൾ :

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും തിരഞ്ഞെടുക്കാന്‍ പറ്റുക, തെറ്റിപ്പോയാല്‍ തിരുത്തുക എന്നതിനെല്ലാമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ഇല്ലായ്മയുമുണ്ട്.

പല വിഷയങ്ങള്‍ സിനിമയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഷയം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം ഒരു വസ്ത്രമിടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. എന്നാല്‍ പണ്ടുള്ള അത്ര ഇപ്പോഴില്ല.

ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പലരും തിരിച്ച് ചോദിക്കാന്‍ തുടങ്ങി. എന്ത് ധരിക്കണം എന്നതിനെ കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങി. ഗീതു എന്ന സിനിമ ഇറങ്ങിയാല്‍ മനുഷ്യന്‍ ആഗ്രഹിക്കുന്ന മിനിമം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments


Back to top button