Latest NewsNEWSSocial Media

ഒരു സിനിമയിലെ പിഴവുകള്‍ കണ്ടെത്താനുള്ള കഴിവ് ഉണ്ടെങ്കിൽ നിരൂപകനാകുന്നതിന് പകരം എഡിറ്റര്‍ ആകാം: അല്‍ഫോണ്‍സ് പുത്രന്‍

ഒരു സിനിമയിലെ എഡിറ്റിംഗിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പ്രേക്ഷകരുമായി പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍. സിനിമ എഡിറ്റ് ചെയ്യണമെങ്കില്‍ ജീവിതത്തില്‍ എറ്റവും ക്ഷമയുള്ള വ്യക്തിയാവണം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

‘എഡിറ്റിംഗ് മനസിലാക്കാന്‍…. നിങ്ങള്‍ ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറിലേക്ക് കുറച്ച് ഫൂട്ടേജ് ഇമ്പോര്‍ട്ട് ചെയ്യണം, തുടര്‍ന്ന് അത് ഫ്രെയിം ബൈ ഫ്രെയിം കാണണം. സിനിമകളില്‍ ഒരു സെക്കന്‍ഡില്‍ ഫ്രെയിമുകളുടെ എണ്ണം 24 ആണ്. അതായത് ഒരു സെക്കന്‍ഡില്‍ 24 ചിത്രങ്ങള്‍ നീങ്ങും. അതിനാല്‍, ഫ്രെയിം ബൈ ഫ്രെയിമുകള്‍ നിങ്ങളത് മനസിലാക്കേണ്ടതുണ്ട്.

ഫ്രെയിം ബൈ ഫ്രെയിം എന്നാല്‍ സിനിമ കാണുന്നതു പോലെയല്ല. ഒരു സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഏറ്റവും ക്ഷമയുള്ള വ്യക്തി നിങ്ങളായിരിക്കണം. ഓരോ കട്ടിലൂടെയും സിനിമയുടെ സ്വഭാവവും താളവും വേഗതയും രൂപകല്‍പ്പന ചെയ്യുന്നത് നിങ്ങളാണ്.

ഒരു സിനിമയിലെ പിഴവുകള്‍ കണ്ടെത്താനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്ന് കരുതുന്നുവെങ്കില്‍, നിങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിക്ക് പുറത്ത് ഒരു നിരൂപകനാകുന്നതിന് പകരം സിനിമാ വ്യവസായത്തിലെ ഒരു എഡിറ്റര്‍ ആകാം,’

shortlink

Related Articles

Post Your Comments


Back to top button