InterviewsLatest NewsNEWS

നമ്മുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന മനുഷ്യനാകുന്നതാണ് പ്രധാനം: ദിവ്യ എം നായര്‍

വെബ് സീരീസുകളിലൂടെയും സീരിയലുകളിലൂടെയും അഭിനയരംഗത്ത് സജീവമായ ദിവ്യ എം നായരുടെ കരിയറിലെ മികച്ച ഒരു കഥാപാത്രം തന്നെയായിരുന്നു ഭീമന്റെ വഴിയിലെ കൗണ്‍സിലര്‍ റീത്ത. ആ ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരിടം നേടിയെടുത്ത താരം ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നെത്തുന്നത്.

റീത്തയെപ്പോലെ തന്നെ ആരേയും ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നയാള്‍ തന്നെയാണ് താനെന്നും റീത്തയുടെ കുറേ കാര്യങ്ങള്‍ തന്നിലുണ്ടെന്നും പറയുകയാണ് ദിവ്യ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍.

ദിവ്യയുടെ വാക്കുകൾ :

‘മുന്‍പത്തെ പോലെ അല്ല ഇപ്പോള്‍, ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല.

മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു.

കേരളത്തില്‍ മാത്രമേ ഇത്രയും അധികം പ്രശ്‌നമുള്ളൂ. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പോയിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഇത്രയും വിമര്‍ശനങ്ങളില്ല. അവിടുത്തെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതരീതികള്‍, വസ്ത്രധാരണം, ചിന്താഗതി എല്ലാം വ്യത്യസ്തമാണ്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കാണുന്നതാണ്, അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. അതേസമയം നമ്മുടെ നാട്ടില്‍ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്.

അടിസ്ഥാനപരമായി നോക്കിയാല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്ക് ആരുടെയും തുറിച്ചുനോട്ടമില്ലാതെ പോകാന്‍ പറ്റിയ ഒരു പബ് ഇല്ല. നമ്മുടെ വീട്ടുകാരും ഇതൊന്നും അംഗീകരിക്കില്ല. എനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്. അത് സിനിമയില്‍ യഥാര്‍ത്ഥ്യമെന്നോണം തുറന്നു കാണിച്ചു. അത്രയേ ഉള്ളു. ഞാന്‍ രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല. ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാന്‍ പാടില്ല എന്നില്ലല്ലോ.

സിനിമ നടിയാണെങ്കിലും ഡോക്ടര്‍ ആണെങ്കിലും ഏതു മേഖലയില്‍ നിന്നുള്ളതാണെങ്കിലും താല്പര്യമുണ്ടെങ്കില്‍ ചെയ്യാം. ഞാന്‍ മദ്യപിക്കാറില്ല. എന്നു കരുതി മദ്യപിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തമാണ്. രാഷ്ട്രീയക്കാരും സിനിമ നടന്മാരും നടിമാരും പള്ളീലച്ചനും എല്ലാം തെറ്റ് ചെയ്യുന്നത് സമൂഹം കാണുന്നുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന, ഉപദ്രവിക്കാത്ത മനുഷ്യനാകുന്നതാണ് പ്രധാനം’.

 

shortlink

Related Articles

Post Your Comments


Back to top button