CinemaGeneralLatest NewsMollywoodNEWS

ചുമ്മാ വന്നു പത്തുപേരെ വലിച്ചുവാരിയിട്ടു ഇടിക്കുന്നതല്ല മാസ്, ഇതാണ് മാസ്: ഭീഷ്മപർവ്വം ടീസറിന് ആർ.ജെ സലീമിന്റെ റിവ്യൂ

'വെറുതെ അടികൂടിയാൽ മാസാവില്ല, അത് ആരെക്കാളും നന്നായി അമൽ നീരദിനറിയാം': കുറിപ്പ്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് 3 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. ഇപ്പോഴിതാ, ടീസറിന് റിവ്യൂ നൽകിക്കൊണ്ടുള്ള ആർ.ജെ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അമൽ നീരദ് പടമെന്നു വെച്ചാൽ തന്നെ ഒരു ശേലാണ്. അന്യംനിന്ന് പോകുന്ന മാസ് സിനിമകൾ ചെയ്യാൻ ആകെയുള്ളത് ഇപ്പോൾ പുള്ളി മാത്രമാണ് എന്ന് അദ്ദേഹം പറയുന്നു.

ആർ.ജെ സലിം എഴുതിയ കുറിപ്പ് ഇങ്ങനെ:

സൂപ്പർ സ്റ്റാറുകളുടെ മാസ് സിനിമകൾ അനിവാര്യമായും എത്തിച്ചേരുന്ന ഒരു പോയിന്റാണ് – ഇപ്പോഴത്തെ പിള്ളേർക്ക് പിടിയില്ലാത്ത പണ്ടത്തെ കിടിലം ആയ മാസ് കഥാപാത്രങ്ങളായി അവർ വരുന്ന സിനിമകൾ. അതായത് കഥ നടക്കുന്ന പോയിന്റ് ഓഫ് ടൈമിൽ ഇവർ, അതായത് ഈ മാസ് കഥാപാത്രങ്ങൾ ആക്റ്റീവ് ആയിരിക്കില്ല. ഒരു ക്രൈസിസ് ഉണ്ടാവുന്നു. ഏതെങ്കിലും ചീള് പിള്ളേരോ, പുതിയ ടീമോ അണ്ണന്റെ പുറത്തു കേറി ആളറിയാതെ മാന്തുന്നു. വേണ്ടാ വേണ്ടാ എന്ന് വിചാരിച്ചു ഒഴിഞ്ഞു പോവുകയായിരുന്ന അണ്ണൻ ഒടുക്കം ഇറങ്ങി അയ്യപ്പൻ വിളക്കും തൃശൂര് പൂരവും ഒരുമിച്ചു നടത്തുന്നു. അങ്ങനെ പുതിയവന്മാർക്ക് മനസ്സിലാവും, ഇത് കൈയിൽ നിൽക്കുന്ന കേസല്ല എന്ന്. അണ്ണൻ വന്നു സീൻ സ്റ്റിൽ ചെയ്ത് കേറിപ്പോവുകയും ചെയ്യും.

പേഴ്സണലി, എനിക്ക് വളരെ ഇഷ്ടമുള്ളൊരു ട്രോപ്പാണിത്. ആളറിയാതെ കളിച്ചു, പിന്നീട് പണി മേടിച്ചു കൂട്ടുന്ന കഥാപാത്രങ്ങൾ ഡ്രാമ ഉണ്ടാക്കാൻ ബെസ്റ്റാണ്. ഈ ഒരു കഥാഗതി പൊതുവെ വെറ്ററൻ സൂപ്പർസ്റ്റാറുകളുടെ കുത്തകയാണ് എന്ന് കാണാം. ഏത് ഭാഷയിലും ഈ പാറ്റേൺ കാണാം. ബാഷയിൽ തുടങ്ങി കബാലിയിലും, കാലയിലും, പേട്ടയിലും, ബിഗ്‌ബിയിലും, ലൂസിഫറിലും(ഏറക്കുറെ) മുതൽ ഈ പരിപാടി അമ്പേ കുളമാക്കി തീർത്ത കാവലിൽ വരെ ഇതാണ് ബേസിക് ത്രെഡ്. അങ്ങ് ഹോളിവുഡിൽ റാംബോ വരെ ഈ പരിപാടിയാണ്.
മലയാളത്തിൽ ഈ സംഗതി ഏറ്റവും എഫെക്ട്ടീവായി ചെയ്തത് ബിഗ്‌ബിയിലാണ്. എത്രയോ സംഭാഷണങ്ങൾ കൊണ്ട് ബിലാലിന്റെ ലാർജർ ദാൻ ലൈഫ് ഹിസ്റ്ററിയുടെ ഡീറ്റെയിൽസ് പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ക്ലൂകൾ മിക്കതും വെർബലാണ് എങ്കിലും വെൽ പ്ലെയ്‌സ്‌ഡാണ്.
നീയൊക്കെ അര ട്രൗസറിട്ടു അജന്തയിൽ ആദി പാപം കണ്ട് നടക്കണ ടൈമില് നമ്മളീ സീ വിട്ടതാണ്, നിന്റെയൊക്കെ ഇക്കാനോട് ചോദിച്ചാൽ അറിയാം എന്ന് ബിലാൽ പറയുമ്പോൾ, നിന്റെയൊക്കെ ഇക്കാനോട് ചോദിച്ചാൽ അറിയാം എന്ന ഭാഗത്തൊരു മനപ്പൂർവ്വമുള്ള ഒരു അണ്ടർ പ്ളേയുണ്ട്.

അതായത്, ഞാൻ വലിയ കിടിലമായിരുന്നു എന്ന് ഞാനായിട്ട് പറയുന്നില്ല, അത് നിന്റെ ഇക്ക പറഞ്ഞോളും ലൈൻ. കൊച്ചി മാറിയിട്ടും ബിലാൽ മാറിയിട്ടില്ല. ഇൻ അദർ വേർഡ്‌സ്, ബിലാൽ പഴയ ബിലാലായാൽ തന്നെ കൊച്ചി താങ്ങില്ല എന്ന്. അത് സബ്‌ടെക്‌സ്റ്റാണ്. അവിടെയാണ് ഉണ്ണിയാറിന്റെ മിടുക്ക്. ബിഗ്ബി ചെയ്ത അതേ അമൽ നീരദാണ് ഭീഷ്മപർവ്വവുമായി വരുന്നത്. അമൽ നീരദ് പടമെന്നു വെച്ചാൽ തന്നെ ഒരു ശേലാണ്. അന്യംനിന്ന് പോകുന്ന മാസ് സിനിമകൾ ചെയ്യാൻ ആകെയുള്ളത് ഇപ്പോൾ പുള്ളി മാത്രമാണ്. ഭീഷമയുടെ ട്രെയിലർ കാണുമ്പോ തന്നെ മനസ്സിലാവും, ഈ സിനിമയിലും നേരത്തെ പറഞ്ഞ പഴേ കിടിലം ട്രോപ് തന്നെയാണെന്ന്. “നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാമ്പാടില്ലാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്. ആ മൈക്കിളിനെ കണ്ടിരുന്നെങ്കിലെ, നീയൊന്നും വായ തുറക്കില്ലായിരുന്നു.” അത്. അതാണ് മാസ്. ചുമ്മാ വന്നു പത്തുപേരെ വലിച്ചുവാരിയിട്ടു ഇടിക്കുന്നതല്ല മാസ്. അതിനൊരു ഡ്രമാറ്റിക് എലമെന്റ് വേണം. ഇമോഷൻ വേണം. ഒരു ഗോൾ വേണം.

വെറുതെ അടികൂടിയാൽ മാസാവില്ല. അത് ആരെക്കാളും നന്നായി അമൽ നീരദിനറിയാം.ജോഷിയുടെ കൗരവറിൽ പോലീസ് മേധാവി, ജെയിലിൽ നിന്നിറങ്ങുന്ന നാൽവർ സംഘത്തെപ്പറ്റി പറയുന്നത് ഒരുകാലത്തു സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവരുടെ മുൻപിൽ ഒന്നുമല്ലായിരുന്നു എന്നാണ്. ഒരു രോമാഞ്ച കഞ്ചുക സീനാണത്. ആ ഒരൊറ്റ ഡയലോഗ് മതി കഥാപാത്രങ്ങളുടെ ബാക് ഹിസ്റ്ററി പിടികിട്ടാൻ. റിയലിസ്റ്റിക് പടങ്ങളുടെയും, സാമൂഹ്യ ഉപദേശ സിനിമകളുടെയും കുത്തൊഴുക്കിൽ അതൊക്കെ മിസ് ചെയ്യുന്നുണ്ട്. ഭീഷ്മ ആ കുറവ് പരിഹരിക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button