InterviewsLatest NewsNEWS

എന്‍റർടൈനർ സിനിമകൾ ഉണ്ടാക്കുകയെന്നത് ഒരു ഞാണിന്മേല്‍ കളി: ബി ഉണ്ണികൃഷ്ണന്‍

എന്‍റർടൈനർ സിനിമകൾ ഉണ്ടാക്കുകയെന്നത് ഒരു ഞാണിന്മേല്‍ കളിയാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. എന്നും, ഒന്ന് കഥാപാത്രത്തെ കേന്ദ്രീകരിച്ചോ, അല്ലെങ്കിൽ താരങ്ങളെ കേന്ദ്രീകരിച്ചോ രണ്ടു രീതിയിൽ എന്‍റർടൈനേഴ്സ് ഉണ്ടാക്കാം എന്നാണ് അദ്ദേഹം പറയുന്നത്. താരകേന്ദ്രീകൃതമായി സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ മലയാളത്തിൽ എന്‍റർടൈനർ സിനിമകൾ കുറയുന്നതിനെക്കുറിച്ചും ദ ക്യു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍:

ഒരു പ്രത്യേക താരത്തെ കേന്ദ്രീകരിച്ച് സിനിമ ആലോചിക്കുമ്പോൾ അത് കുറച്ച് പാടാണ്. കാരണം, നമ്മുടെ ഏറ്റവും വലിയ സ്റ്റാർസ് ഒക്കെ ഒരുപാട് ഐകോണിക് ആയിട്ടുള്ള എന്‍റർടൈനേഴ്സ് ചെയ്തിട്ടുള്ളവരാണ്. അപ്പൊൾ അവരെ നമ്മൾ അതേ ഫോർമാറ്റിലേക്ക് പിടിക്കുമ്പോൾ ആവർത്തന വിരസത ഉണ്ടാവാൻ പാടില്ല. യാന്ത്രികമായി വീണ്ടു വീണ്ടും ഒരേ കാര്യം ആവര്‍ത്തിച്ചിട്ട് കാര്യമില്ല.

എന്നാൽ പ്രേക്ഷകർ ആവശ്യപെടുന്ന രീതിയിലുള്ള ചില എന്‍റർടൈനർ ടെംപ്ലേറ്റുകൾ ഉണ്ട്. മുണ്ട് മടക്കിക്കുത്തുക, മീശ പിരിക്കുക എന്നതൊക്കെ. അതുകൊണ്ടു തന്നെ എന്റെർറ്റൈനർ സിനിമകൾ ചെയ്യുക എന്നത് ഒരു ഞാണിന്മേൽ കളിയാണ്. അത് അങ്ങിനെ എളുപ്പത്തിൽ സംഭവിക്കുമെന്ന് തോന്നുന്നില്ല. പിന്നെ അത് ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോള്‍ അത് വര്‍ക്ക് ആകുമോ എന്ന തരത്തിലുള്ള ചില ആശങ്കകളുമുണ്ടാകും. ഇത്തരത്തിൽ ഉള്ള ആശങ്കകൾ മറികടക്കാൻ ആറാട്ടിന്റെ നിർമ്മാണ സമയത്ത്‌ ചില ടെക്‌നിക്കുകൾ ഉപയോഗിച്ചിരുന്നു.’

 

shortlink

Related Articles

Post Your Comments


Back to top button