InterviewsLatest NewsNEWS

ഇത്രയും അണ്‍പ്രെഡിക്റ്റബിളായൊരു അഭിനേത്രിക്കൊപ്പം താന്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലെ: സംവിധായകന്‍ ജിസ് ജോയ്

കെ പി എ സി ലളിതയുടെയും മഞ്ജു വാര്യരുടെയും അതേ നാണയത്തിലുള്ള ഒരു നടിയാണ് നിമിഷയെന്ന് സംവിധായകന്‍ ജിസ് ജോയ്. ജിസ് ജോയ് ആദ്യമായി ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ഇന്നലെ വരെയില്‍ കേന്ദ്ര കഥാപാത്രമാണ് നിമിഷ. നിമിഷയ്ക്ക് പുറമെ ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബോബി – സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇത്രയും അണ്‍പ്രെഡിക്റ്റബിളായൊരു അഭിനേത്രിക്കൊപ്പം താന്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നാണ് ജിസ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ജിസ് ജോയുടെ വാക്കുകൾ :

‘നിമിഷയ്ക്ക് സിനിമയില്‍ ഒരുപാട് പെര്‍ഫോം ചെയ്യാനുണ്ട്. സാധാരണയായി ഞാന്‍ ചെയ്യുന്ന സിനിമകളിലെ നായികമാരെ പോലെ വളരെ പോസ്റ്റീവായൊരു കഥാപാത്രമല്ല നിമിഷയുടേത്. ഇത്രയും അണ്‍പ്രെഡിക്റ്റബിളായ ഒരു അഭിനേത്രിക്കൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഞാന്‍ ലളിത ചേച്ചിയുടെയും മഞ്ജു വാര്യറിന്റെയും എല്ലാം കൂടെ സിനിമ ചെയ്തിട്ടുണ്ട്. അതേ നാണയത്തിലുള്ള ഒരു നടിയാണ് നിമിഷയും. ഒരു രീതിയലും നമുക്ക് പ്രെഡിക്റ്റ് ചെയ്യാന്‍ കഴിയില്ല അവരെ. ഓരോ ടേക്കും വളരെ വ്യത്യസ്തമാണ്.

സിനിമ ചെയ്യുന്നതിന് മുമ്പ് ഇതെല്ലാം പല അഭിമുഖങ്ങളിലും നിമിഷയെ കുറിച്ച് വായിച്ചിട്ടുണ്ടെന്ന് അല്ലാതെ ജീവിത്തില്‍ അത് എക്‌സ്പീരിയന്‍സ് ചെയ്തത് ആദ്യമായിട്ടാണ്. സെറ്റില്‍ ചിരിച്ച് നില്‍ക്കുകയാണെങ്കിലും അതേ സമയത്ത് തന്നെ ഇമോഷണല്‍ സീനുകളെല്ലാം നിമിഷ മനോഹരമായി ചെയ്യും. നിമിഷയ്‌ക്കൊപ്പം സിനിമ ചെയ്തത് ഒരു അനുഭവം തന്നെയായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button