InterviewsLatest NewsNEWS

ഏത് സിനിമ എടുത്താലും അതിനകത്ത് രാഷ്ട്രീയം ഉണ്ടാവും, അത് സ്വാഭാവികമായ സ്ഥിതിവിശേഷമാണ്: കുഞ്ഞില മാസിലാമണി

സിനിമ സ്വാതന്ത്ര്യം എന്നതിനെ കേന്ദ്ര പ്രമേയമാക്കി ഒരുക്കിയ ആന്തോളജി സിനിമയാണ് ഫ്രീഡം ഫൈറ്റ്. ജിയോ ബേബി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ് എന്നിവരുടെ സിനിമകള്‍ ചേര്‍ത്തു വെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ജെന്‍ഡറിനെയും ലിംഗനീതിയെയും അഡ്രസ് ചെയ്തുകൊണ്ട് സിനിമകളെടുക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി ഫ്രീഡം ഫൈറ്റ് ആന്തോളജിയുടെ സംവിധായകര്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ഐസ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ.

കുഞ്ഞിലയുടെ വാക്കുകൾ :

‘നമ്മള്‍ എന്ത് പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ ഏതെങ്കിലും ഒരു സൈഡ് എടുക്കാതെ പറ്റില്ല. ഒരു സൈഡും എടുക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍, നമ്മള്‍ ഒപ്രസറുടെ, അടിച്ചമര്‍ത്തുന്നയാളുടെ കൂടെ നില്‍ക്കുന്നു എന്നാണ് അതിനര്‍ത്ഥം.

ഏത് സിനിമ എടുത്താലും അതിനകത്ത് എന്തെങ്കിലുമൊക്കെ രാഷ്ട്രീയം ഉണ്ടാവും. അതൊരു അവസ്ഥയാണ് എന്ന് എനിക്ക് തോന്നുന്നില്ല. അത് സ്വാഭാവികമായി ഉരുത്തിരിഞ്ഞ് വന്ന ഒരു സ്ഥിതിവിശേഷമാണ്. അത് നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്.

തുല്യത ഇല്ലാത്തതുകൊണ്ടാണല്ലോ ഇതൊക്കെ നടക്കുന്നത്. ഏത് കല എടുത്ത് കഴിഞ്ഞാലും ഇതാണല്ലോ എക്‌സ്പ്രസ് ചെയ്യുന്നത്. തുല്യതയില്ലായ്മയും നമ്മുടെ റിയാലിറ്റിയോടുള്ള പ്രതികരണവും നമ്മള്‍ ലോകത്തെ എങ്ങനെ കാണുന്നു എന്നുള്ളതൊക്കെയാണല്ലോ ഒരു കലാസൃഷ്ടിയിലൂടെ ചെയ്യുന്നത്.അപ്പൊ നമ്മുടെ സമൂഹത്തിലെ റിയാലിറ്റിയോടുള്ള പ്രതികരണം എന്തായാലും എടുക്കുന്ന ആര്‍ട്ടിലും ഉണ്ടാവും. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്’.

shortlink

Related Articles

Post Your Comments


Back to top button