GeneralLatest NewsNEWS

സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയെ കുറ്റം പറയുന്നത്: മോഹൻലാൽ

മോഹന്‍ലാലിനെ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തത് മുതല്‍ ഒട്ടനവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി വന്ന ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി വലിയ ഡീഗ്രേഡിങ് ആണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇപ്പോഴിതാ ആറാട്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മരക്കാറിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍ .
സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയെ കുറ്റം പറയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

മോഹൻലാലിൻറെ വാക്കുകൾ :

‘സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ പറ്റി സംസാരിക്കുന്നത്. എഡിറ്റിംഗ് മോശമാണെന്ന് പറയുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരാളാവണം. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം.

തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. അത് അവര്‍ക്ക് സിനിമ മേഖലയോടും അവിടെ പ്രവര്‍ത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണ്’.

 

shortlink

Related Articles

Post Your Comments


Back to top button