GeneralLatest NewsMollywoodNEWS

ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം: നാദിര്‍ഷ

തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണ് താനെന്നും താരം

താന്‍ ബോധംകെട്ട് വീണ് ആശുപത്രിയിലായി എന്ന വാര്‍ത്തകൾക്ക് മറുപടിയുമായി നടനും സംവിധായകനുമായ നാദിര്‍ഷ. ചില യൂട്യൂബ് ചാനലുകളിലും മാധ്യമങ്ങളിലും നാദിര്‍ഷ ബോധംകെട്ട് ആശുപത്രിയില്‍ ആയി എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച്‌ മറുപടിയുമായി നാദിര്‍ഷ രംഗത്തെത്തിയത്.

‘ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം’ എന്നാണ് ചിത്രത്തിനൊപ്പം നാദിര്‍ഷ കുറിച്ചത്. തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണ് താനെന്നും താരം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

read also: മലയാള സിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ: ആറാട്ടിനെ കുറിച്ച് വ്യാസന്‍ എടവനക്കാട്

സംവിധായകനും നടനുമായ ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും നാദിര്‍ഷ പങ്കുവച്ച ചിത്രത്തിലുണ്ട്. നാദിര്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘സാര്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാന്‍ മാത്രമേ ആഗ്രഹം ഉള്ളൂ ദൈവം കാത്തു കെള്ളും’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button