CinemaGeneralKollywoodLatest NewsNEWSWOODs

റോഡ് ഷോയ്ക്കിടെ സൂപ്പർ താരത്തെ വലിച്ച് താഴെയിട്ട് ആരാധകൻറെ സ്‌നേഹ പ്രകടനം

ആന്ധ്രാപ്രദശ്: തെലുങ്ക് സൂപ്പർ താരം പവന്‍ കല്ല്യാണിനെ റോഡ് ഷോയ്ക്കിടെ വാഹനത്തിന് മുകളില്‍ നിന്ന് വലിച്ച് താഴെയിട്ട് ആരാധകന്‍. വാഹനത്തിന് മുകളിൽ കയറി ജനക്കൂട്ടത്തിന് നേരെ കൈകൂപ്പി നിന്ന താരത്തെ ഒരു ആരാധകന്‍ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ആരാധകന്‍ നിലത്തും താരം കാറിന് മുകളിലുമായി വീഴുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആരാധകന്റെ അപ്രതീക്ഷിത സ്നേഹ പ്രകടനത്തിനിടെ താഴെ വീണ പവന്‍ കല്യാൺ, ഉടൻ തന്നെ എഴുന്നേറ്റ് ജനക്കൂട്ടത്തെ നോക്കി കൈവീശുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനസേവ പാര്‍ട്ടി നേതാവായ പവന്‍ നരസപുരത്ത് നടന്ന റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു. താരത്തെ കാണാന്‍ സ്ഥലത്ത് വന്‍ ജനക്കൂട്ടമാണുണ്ടായത്. ഇതോടെ കാറിന്‍റെ റൂഫ് തുറന്ന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു പവൻ.

‘കുറെ വര്‍ഷങ്ങള്‍ സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നു, ഒരുപാട് കല്യാണങ്ങൾക്കൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്’

മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ‘ഭീംല നായക്’ ആണ് പവന്‍ കല്ല്യാണിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴി‍ഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ പവന്‍ കല്യാണും പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രത്തെ റാണ ദഗുബാട്ടിയുമാണ് അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button