CinemaGeneralLatest NewsNEWS

അതിരപ്പളളിയും മാരാരിക്കുളം ബീച്ചും ചുറ്റിക്കറങ്ങി സമാന്ത

തെന്നിന്ത്യയിലെ യുവനടിയാണ് സമാന്ത. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമാന്ത, ഇപ്പോൾ കേരളത്തിലാണുള്ളത്. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ്‌ താരം കേരളത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിലായി മാരാരിക്കുളം ബീച്ചിലും അതിരപ്പള്ളി വെള്ളച്ചാട്ടത്തിലും നിൽക്കുന്നതിന്റെ ചിത്രങ്ങൾ സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചത്.

മാരാരി ബീച്ചിൽ സുഹൃത്തിനൊപ്പമാണ് സമാന്ത സൂര്യാസ്തമയം ആസ്വദിക്കാനെത്തിയത്. സമാന്തയുടെ പ്രിയ സുഹൃത്ത് മേഘ്ന വിനോദിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘നീയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലുമാകുന്നില്ല’ എന്നാണ് സമാന്ത സുഹൃത്തുമൊത്തുള്ള ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

Also Read:കേരളത്തിലും ‘വലിമൈ’ തരംഗം: അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം!

അതേസമയം, സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ വിഷയമായിരുന്നു സമാന്ത – നാഗചൈതന്യ വിവാഹമോചനം. അടുത്തിടെയായിരുന്നു ഇരുവരും വേർപിരിഞ്ഞത്. പിന്നാലെ, പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ചും സമാന്ത മനസ് തുറന്നിരുന്നു.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തു വാക്കുള രണ്ട് കാതൽ’ ആണ് സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിജയ് സേതുപതിയും നയൻതാരയും ആണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അറേഞ്ച്മെൻ്റ്സ് ഓഫ് ലൗ’ എന്ന ചിത്രവും സമാന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘യശോദ’ എന്ന ചിത്രത്തിലും സമാന്ത ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments


Back to top button