CinemaKeralaLatest NewsNEWS

കേരളത്തിലും ‘വലിമൈ’ തരംഗം: അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം!

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ ‘വലിമൈ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിൽ ബോണി കപൂറാണ് നിർമ്മിക്കുന്നത്. ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിലെ നായിക ഹുമ ഖുറേഷിയാണ്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചത്.

തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കേരളത്തിലെ ആദ്യ ദിനത്തിലെ ഷോയുടെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, തമിഴ്നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അജിത്ത് ഒരിടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ‘വലിമൈ’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്. നേരത്തെ, ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button