GeneralLatest NewsNEWSTollywood

നടി രചന അന്തരിച്ചു: താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആരാധകർ

നെഞ്ചുവേദനയെ തുടർന്ന് രചനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു

നടിയായും റേഡിയോ ജോക്കിയായും ശ്രദ്ധനേടിയ രചന അന്തരിച്ചു. 39 വയസ്സായിരുന്നു. ബെംഗളൂരു ജെപി നഗറിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടർന്ന് രചനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരിൽ ഒരാളായിരുന്നു രചന.

read also: അതു കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല: കെപിഎസി ലളിതയെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ച സംഭവം ഓര്‍ത്ത് സുരേഷ് ഗോപി

കന്നഡ നടൻ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതിന്റെ ഞെട്ടൽ മാറുമുൻപേയാണ് നടിയുടെ മരണവാർത്തയും എത്തിയിരിക്കുന്നത്. ‘എന്നും നീ സ്‌നേഹത്തോടെ ഓർമിക്കപ്പെടും രചനാ. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’- എന്നാണു രചനയുടെ സഹതാരം കൂടിയായ രക്ഷിത് ഷെട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button