CinemaComing SoonGeneralLatest NewsNEWS

ലെന ഇനി സംവിധാനത്തിലേക്ക്: തിരക്കഥ പൂർത്തിയായെന്ന് നടി

മലയാളികളുടെ പ്രിയ നടി ലെന സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ തിരക്കഥ ലെനയുടേതാണ്. തിരക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന ഫേസ്ബുക്കിൽ കുറിച്ചു. ലെനയുടെ തിരക്കഥയിൽ അര്‍ജുന്‍ അശോകനെ കേന്ദ്രകഥാപാത്രമാക്കി ചിത്രീകരണം പൂര്‍ത്തിയായ ‘ഓളം’ എന്ന ചിത്രത്തിന്റെ പാക്ക് അപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്.

നവാഗതനായ വിഎസ് അഭിലാഷാണ് ഓളം സംവിധാനം ചെയ്യുന്നത്. ലെനയും അഭിലാഷും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ലെന അവതരിപ്പിക്കുന്നു. കൂടാതെ, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Read Also:- പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് ചേച്ചി പറയുമായിരുന്നു: ദുല്‍ഖര്‍

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന വെള്ളിത്തിരയിലെത്തുന്നത്. മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വമാണ് മലയാളത്തില്‍ താരത്തിന്റെ പുതിയ റിലീസ്. ലുക്കാച്ചിലിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലൗ ജിഹാദിലും ലെന പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button