CinemaComing SoonLatest NewsNew ReleaseNEWS

ആരാധകരെ ത്രില്ലടിപ്പിച്ച് ഭീഷ്മ പര്‍വ്വം ട്രെയിലര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ഭീഷ്‍മ പര്‍വം’. ആരാധകരെ ത്രില്ലടിപ്പിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മാസ്സ് ഡയലോഗ്സും മാസ്സ് എൻട്രികളും നൽകുന്ന ദൃശ്യ വിരുന്നാണ് സംവിധായകൻ അമല്‍ നീരദ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങി വന്‍ താരനിരയാണു ചിത്രത്തിലെത്തുന്നത്.

മാര്‍ച്ച് മൂന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ, ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’ എന്ന ഗാനം യുവാക്കളുടെ ഇടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button