BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ബിക്കിനിയഴകിൽ ഇലിയാന : ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് 14 ബില്ല്യൺ കടന്നതിന്റെ ആഘോഷം

ഡൽഹി: തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും നിരവധി ആരാധകരെ സൃഷ്‌ടിച്ച താരമാണ് ഇലിയാന ഡിക്രൂസ്. സോഷ്യൽ മീഡിയയയിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഇലിയാന പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ 14 മില്യൺ ഫോളോവേഴ്‌സ് ആയതിൽ നന്ദി പറയുകയാണ് താരം. ഇതേതുടർന്നുള്ള ആഘോഷത്തിന്റെ ഭാഗമായി ബിക്കിനി ബീച്ച് ലുക്കിൽ ഇലിയാന ഓൺലൈനിൽ പങ്കിട്ട ചിത്രങ്ങൾ ആരാധകർ നിമിഷങ്ങൾക്കകം വൈറലാക്കുകയും ചെയ്തു.

’14 മില്യൺ പ്രണയം’ എന്ന അടിക്കുറിപ്പോടെയാണ് ഇലിയാന ഡിക്രൂസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. ‘നിങ്ങൾ എത്രമാത്രം മികച്ചവരാണെന്നാണ് ഇത് കാണിക്കുന്നത്’ എന്ന് ഇലിയാനയുടെ ഫോട്ടോയ്ക്ക് നടി നർഗീസ് ഫക്രി പ്രതികരിച്ചു. അഭിഷേക് ബച്ചൻ നായകനായ ‘ദി ബിഗ് ബുൾ’ എന്ന ചിത്രത്തിലാണ് ഇലിയാന അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button