CinemaComing SoonLatest NewsNew ReleaseNEWS

‘ഇത് താൻടാ പോലീസി’ന് ശേഷം സിഗ്നേച്ചറുമായി മനോജ് പാലോടൻ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇത് താൻടാ പോലീസിന് ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സിഗ്നേച്ചറി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മന്ത്രി സജി ചെറിയാനാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ.

‘പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലുമാണ് ചിത്രം. ആദിവാസി ജീവിതം ദുരിത പൂർണമാക്കുന്ന ഇ 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നത്’ സംവിധായകൻ പറയുന്നു.

Read Also:- വിവാദങ്ങൾക്കൊടുവിൽ ‘വെയിൽ’ ഇന്ന് പ്രദർശനത്തിനെത്തും

കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ, നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ചിത്രത്തിലെ അഭിനേതാക്കളാണ്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമ്മിച്ച സിഗ്നേച്ചറിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ഫാദർ ബാബു തട്ടിലാണ്.

shortlink

Post Your Comments


Back to top button