GeneralLatest NewsNEWSTV Shows

സന്തോഷ് പണ്ഡിറ്റും രാഹുൽ ഈശ്വരും പട്ടികയിൽ: ബിഗ് ബോസ് 4 ലേയ്ക്ക് എത്തുന്നവരെക്കുറിച്ചു സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള പാല സജി മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഈ ബിഗ് ബോസ് നാലാം സീസൺ ഉടൻ എത്തുമെന്നു ചാനൽ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിലും മികച്ച രീതിയിൽ മുന്നേറിയ ഷോയുടെ നാലാം സീസൺ പ്രഖ്യാപിക്കപ്പെട്ടതോടെ മത്സരാർത്ഥികൾ ആരായിരിക്കും എന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ഇപ്പോഴിതാ, ബിഗ് ബോസ് സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥികളെ പ്രവചിച്ച്‌ എത്തിയിരിക്കുകയാണ് യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സ്. ബിഗ് ബോസ് വീഡിയോകളിലൂടെ ചര്‍ച്ചയായി മാറിയ ബിഗ് ബോസ് മല്ലു ടോക്‌സ് ടിക് ടോക്ക് താരമായ പാല സജി ബിഗ് ബോസ് സീസൺ 4 ൽ ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള പാല സജി മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

read also: ആ സമയത്ത് ഒന്നും വേണ്ട അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു പ്രാര്‍ത്ഥന: അനീഷ് രവി

കഴിഞ്ഞ സീസണില്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ ജിയ ഇറാനി, സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, രാഹുല്‍ ഈശ്വര്‍, സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കൽ, തങ്കച്ചന്‍ വിതുര, ലക്ഷ്മി പ്രിയ തുടങ്ങിയവർ ബിഗ് ബോസ് പുതിയ സീസണിൽ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

shortlink

Related Articles

Post Your Comments


Back to top button