Latest NewsNEWSSocial Media

നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെണ്‍കുട്ടികള്‍ നാടകലോകത്തിന്റെ അഭിമാനമാണ്: ഹരീഷ് പേരടി

സ്‌കൂള്‍ ഓഫ് ഡ്രാമയില അധ്യാപകനെതിര ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ പെണ്‍കുട്ടികളെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് ഈ നിര്‍ബന്ധമായും ക്ഷണിക്കണം എന്ന് ഹരീഷ് പേരടി. വിദ്യാര്‍ത്ഥിനികളുടെ ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഹരീഷ് പേരടിയുടെ കുറിപ്പ്: 

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെണ്‍കുട്ടികള്‍ നാടകലോകത്തിന്റെ അഭിമാനമാണ്…CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിര്‍ബന്ധമായും ക്ഷണിക്കപ്പെടേണ്ട കുട്ടികള്‍…

ഇവരെയൊന്നും കാണാതെ സാസ്‌കാരിക പ്രവര്‍ത്തകര്‍ വലതുപക്ഷത്തേക്ക് പോകുന്നു എന്ന് കരഞ്ഞിട്ട് ആര്‍ക്കാണ് പ്രയോജനം.. കണ്ണുണ്ടായാല്‍ പോരാ കാണാന്‍ പഠിക്കണം.. ലാല്‍ സലാം..

shortlink

Related Articles

Post Your Comments


Back to top button