Uncategorized

മലയിടുക്കിലൂടെ കയറി പ്രണവ് മോഹൻലാൽ – വീഡിയോ

യാത്രകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. ചെറിയ പ്രായത്തിൽ തന്നെ പറ്റാവുന്ന അത്രയും രാജ്യങ്ങളിൽ താരം സഞ്ചരിച്ചിട്ടുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയ പല വീഡിയോകളും വൈറലാണ്.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.

ഇപ്പോൾ വൈറലായിരിക്കുന്നത് പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ്. 2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിനെ വീഡിയോയിൽ കാണാനാകും.

പുതിയ ചിത്രമായ ‘ഹൃദയം’ റിലീസ് ചെയ്തതിനു ശേഷം താരം നേരെ പോയത് ഹിമാചൽ പ്രദേശിലേയ്ക്കായിരുന്നു. അവിടെ നിന്നുള്ള മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button