Latest NewsNEWSTV Shows

വിവാഹ ശേഷം അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി, മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി: പൂനം പാണ്ഡെ

ഭര്‍ത്താവ് സാം ബോംബെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന് നടി പൂനം പാണ്ഡെ. 2020ല്‍ ആയിരുന്നു പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരായത്. കുടുംബാംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. നിരന്തരം മദ്യപിച്ചെത്തുന്ന സാം തന്നെ മര്‍ദ്ദിക്കുകയും ഒരു ഘട്ടത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവിനെതിരേ പൂനം പോലീസില്‍ പരാതി നല്‍കിയത്. നടി കങ്കണ റണാവത്ത് അവതാരകയായ ‘ലോക്കപ്പ് ഷോ’യിലായിരുന്നു പൂനം മനസ്സു തുറന്നത്.

പൂനത്തിന്റെ വാക്കുകൾ :

വിവാഹ ശേഷം താന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു.

ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. തനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം സമയം ചിലവഴിക്കണമെന്ന വാശിയായിരുന്നു കാരണം. നിരവധി തവണ വിവാഹബന്ധം നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചു. എന്നാല്‍ തനിക്കതിന് സാധിച്ചില്ല. തന്റെ ക്ഷമ നശിച്ചു. ഇപ്പോള്‍ താന്‍ അയാളെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല.

 

shortlink

Related Articles

Post Your Comments


Back to top button