InterviewsLatest NewsNEWS

ഒരു സ്‌ട്രോങ് പില്ലര്‍ ആയി കൂടെയുള്ള ആള്‍ തന്നെയാണ് ഉമ്മച്ചി: ഷെയ്ന്‍ നിഗം

ഉമ്മ തനിക്ക് വലിയ പിന്തുണയാണെന്നും കരിയറില്‍ പോലും ഉമ്മയുടെ വലിയ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നും ഷെയ്ന്‍ നിഗം. തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഫില്‍മിബീറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷെയ്ന്‍ തന്റെ ഉമ്മ സുനിലയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നത്.

ഷെയ്‌നിന്റെ വാക്കുകൾ :

ഒരു സ്‌ട്രോങ് പില്ലര്‍ ആയി കൂടെയുള്ള ആള്‍ തന്നെയാണ് ഉമ്മച്ചി. അന്നത്തെ ആ വിവാദത്തിന് മുമ്പുള്ള സമയങ്ങളില്‍ എന്റെ വര്‍ക്ക് റിലേറ്റഡ് ആയ കാര്യങ്ങളില്‍ ഒരു മാനേജറോ അല്ലെങ്കില്‍ കൃത്യമായ ഒരു ഡിസിപ്ലിനോ ഉണ്ടായിരുന്നില്ല.

ഈയടുത്ത കാലത്താണ് ഉമ്മച്ചി അതില്‍ ഒരു ഇനീഷ്യേറ്റീവ് എടുത്തതും പ്രൊഫഷണലി എന്നെ സഹായിക്കാനും തുടങ്ങിയത്. എന്റെ വര്‍ക്ക് റിലേറ്റഡ് കാര്യങ്ങളിലും ഉമ്മച്ചി ഇടപെടാറുണ്ട്, അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഉമ്മച്ചി മാത്രമല്ല, സഹോദരിമാരും പറയാറുണ്ട്. ഉമ്മയുടെ 21ാം വയസില്‍ ആണ് ഞാൻ ജനിച്ചത്. അതുകൊണ്ട് തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന സാഹചര്യമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button