CinemaComing SoonLatest NewsNEWS

വീണ്ടും വില്ലനാവാൻ ഫഹദ്? ഇത്തവണ ചിമ്പുവിനൊപ്പം!

ചിമ്പുവിനെ നായകനാക്കി ഗോകുൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ കുമാര്‍’. ചിത്രത്തിൽ ചിമ്പുവിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ‘ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്. അദിതി ശങ്കറാണ് നായികയായി എത്തുന്നത്.

ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വീണ്ടും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങാൻ ഫഹദിന് ഇതിലൂടെ സാധിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അതിഥി കഥാപാത്രമായി വിജയ് സേതുപതി എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ് കൊറോണ കുമാറിന്റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘വേലൈക്കാരനാ’ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. തുടർന്ന്, പുഷ്പയിലും വില്ലനായി ഫഹദ് തകർത്താടി. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണിത്.

shortlink

Related Articles

Post Your Comments


Back to top button