CinemaComing SoonLatest NewsNEWS

വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ: ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാമന്നൻ’. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും അഭിനയിക്കുന്നു. ഫഹദ് പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എആർ റഹ്മാനാണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. തേനി ഈശ്വറാണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.

Read Also:- എണ്‍പതുകളിലെ കാറുകളും അതിലെ സ്ഥലങ്ങളും വസ്ത്രങ്ങളും വീടുകളും കണ്ടുപിടിക്കുക ഭയങ്കര ബുദ്ധിമുട്ടായിരുന്നു: സൗബിന്‍

അതേസമയം, ചിമ്പു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലെത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നിലവിൽ, ഫഹദിന്റെ പുതിയ തമിഴ് ചിത്രമാണ് ‘വിക്രം’. ഫഹദിന് പുറമെ, മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും കമല്‍ഹാസനൊപ്പം അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button