CinemaComing SoonIndian CinemaLatest NewsNEWS

കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തി: കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. ചിത്രം ഏപ്രിലിൽ 14ന് പ്രദർശനത്തിനെത്തും. എന്നാൽ, കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രിവ്യു കണ്ട്, ചിത്രത്തെ കുറിച്ച് വിലയിരുത്തുകയാണ് നടൻ പൃഥ്വിരാജ്.

കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്നും കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വിരാജ് പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിക്കൊപ്പം പ്രിവ്യൂ ഷോ കാണാനെത്തിയിരുന്നു. അതേസമയം, ചിത്രത്തിന്റെ ട്രെയിലർ ഈ മാസം 27ന് റിലീസ് ചെയ്യും.

Read Also:- വീണ്ടും വില്ലനാവാൻ ഫഹദ്? ഇത്തവണ ചിമ്പുവിനൊപ്പം!

നായകൻ യഷിന് പുറമെ, ബോളിവുഡ് താരം സഞ്ജയ് ദത്തും കെജിഎഫ് 2ൽ പ്രധാന വേഷത്തിലെത്തുന്നു. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button