GeneralLatest NewsNEWSTV Shows

മോഹന്‍ലാലിന് പകരമാവാൻ സുരേഷ് ഗോപിയില്ല!! ബിഗ് ബോസിൽ താരമാകാൻ മലയാളത്തിന്റെ പ്രിയതാരങ്ങളും

കഴിഞ്ഞ സീസണിലും ബിനീഷിന്റെ പേര് ഉണ്ടായിരുന്നു.

ബിഗ് ബോസ് മലയാളം നാലാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. ചാനൽ ലോഗോ പുറത്ത് വിട്ടത് മുതല്‍ ബിഗ് ബോസിലെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കും എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കിലേക്ക് പ്രവേശിക്കുന്നതിനാൽ, മോഹൻലാൽ ഈ സീസണിൽ അവതാരകനായി എത്തില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന്, മോഹന്‍ലാലിന് പകരം സുരേഷ് ഗോപി ബിഗ് ബോസ് അവതാരകനാവുമെന്നും ചില പ്രചരണങ്ങൾ വന്നിരുന്നു. എന്നാല്‍, മോഹന്‍ലാല്‍ തന്നെ അവതാരകനായി തുടരുമെന്നാണ് പുതിയ വാർത്ത.

read also: തനിക്ക് പാൻ ഇന്ത്യൻ താരമാകേണ്ട, അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടാനാണ് താൽപര്യം: ടൊവിനോ തോമസ്

ബിഗ് ബോസ് മല്ലു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. കൂടാതെ, ബിഗ് ബോസിന്റെ പ്രൊമോ ഇന്നോ നാളെയോ എന്തായാലും വരുമെന്നും ചാനൽ പറയുന്നുണ്ട്. ഈ ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർത്ഥികൾ ആരെല്ലാമായിരിക്കും എന്ന് കാണിക്കുന്ന ഒരു ലിസ്റ്റും ചാനൽ പങ്കുവച്ചിട്ടുണ്ട്. അതിൽ ആദ്യം പറയുന്നത് നടൻ ബിനീഷ് ബാസ്റ്റിന്റെ പേരാണ്. കഴിഞ്ഞ സീസണിലും ബിനീഷിന്റെ പേര് ഉണ്ടായിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ ജേണലിസ്റ്റ് നാദീറ മെഹ്‌റിന്‍, നടന്‍ ഉണ്ണി ലാലു റിയാസ് ഖാൻ എന്നിവരും ആര്‍ജെ കാറ്റഗറിയില്‍ നീനു, സുമി എന്നിവരുടെ പേരുകളും വരുന്നുണ്ട്. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ കുക്കു, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ്, സ്റ്റാര്‍ മാജിക്കിലെ ചൈതന്യ പ്രകാശ്, ഇന്‍ഫ്‌ളൂവന്‍സറായ ജാസ്മിന്‍ എം മൂസ, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. കണ്‍ഫോര്‍മോഷന്‍ ലിസ്റ്റ് ഉടനെ വരുമെന്നാണ് യൂട്യൂബ് ചാനൽ പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button